ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ശാലുമേനോൻ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങുന്ന താരമാണ് ശാലുമേനോൻ, അഭിനയത്തിന് പുറമെ ശാലു മികച്ചൊരു നർത്തകി കൂടിയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് അഭിനയ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ശാലുവിന് കഴിഞ്ഞത്. അഭിനയത്തെക്കാളും നൃത്തത്തിനു പ്രാധാന്യം നല്‍കുന്ന നടി ജയ കേരള സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.  നിരവധി വിദ്യാർഥികൾ ആണ് ശാലുവിന്റെ ഈ നൃത്ത വിദ്യാലയത്തിൽ നൃത്തം പഠിക്കുന്നത്.
സിനിമയിൽ സജീവമായിരുന്ന ശാലു വിവാഹ ശേഷമാണ് സീരിയൽ രംഗത്തേക്ക് എത്തിച്ചേർന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ജനപ്രിയ സീരിയല്‍ ആയ കറുത്ത മുത്തില്‍ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശാലു ജന ഹൃദയങ്ങള്‍ കീഴടത്തിയത്.  പിന്നീട് ശാലു സീരിയലിൽ തന്നെ ഉറച്ച് നിൽക്കുക ആയിരുന്നു. ഇപ്പോൾ മഴവിൽ മനോരമയിലെ  മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ശാലു മേനോന്‍ അഭിനയിക്കുന്നത്.
സോഷ്യൽ മീഡിയിൽ ശാലു മേനോൻ വളരെ ആക്റ്റീവ് ആണ്, അതുകൊണ്ട് തന്നെ ശാലു പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം ശാലു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിക്കുന്നത്. വയസ്സ് 35 കഴിഞ്ഞിട്ടും പ്രായം തോന്നുകയേ ഇല്ലെന്നാണ് ആരാധകര്‍ കമന്റുകളില്‍ അറിയിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് താരം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സെറ്റുസാരിയും മുല്ലപ്പൂവും അണിഞ്ഞ് നാടൻ വേഷത്തിൽ ആണ് ശാലു എത്തിയിരിക്കുന്നത്.

Previous articleഅടുത്ത വർഷത്തെ ഓണത്തിന് എന്റെ വീട്ടിൽ പുതിയൊരു ആൾ കൂടി ഉണ്ടാകും, തന്റെ പുത്തൻ വിശേഷങ്ങളുമായി റിമി
Next articleമുണ്ടുടുത്ത് മാസ്ക് വെച്ച് മോഹൻലാലിന്റേയും മകന്റെയും മാസ് എൻട്രി, ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയ വീഡിയോ