Film News

ജയിലിൽ കിടന്ന സമയത്ത് പലതും ഞാൻ പഠിച്ചു, അവിടെ നിന്നും ഇറങ്ങുമ്പോൾ ഒറ്റ ആഗ്രഹമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു …!!

പ്രേക്ഷരുടെ പ്രിയതാരമാണ് ശാലുമേനോൻ, സീരിയലിലും സിനിമയിലുമായി താരം ഒരുപാട് വേഷങ്ങൾ ചെയ്തു, വളരെ പെട്ടെന്നായിരുന്നു ശാലു പ്രേക്ഷരുടെ ശ്രദ്ധ നേടിയത്, അഭിനത്തിലുപരി മികച്ചൊരു നർത്തകിയാണ് ശാലു മേനോൻ, സോളാര്‍ കേുമായി ബന്ധപ്പെട്ടാണ് 2013ല്‍ ശാലു മേനോന്‍ അറസ്‌റ്റിലാകുന്നത്. ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്. ഇപ്പോൾ ജയിലിൽ കിടന്ന സമയത്തെ തന്ററെ അനുഭവങ്ങൾ തുറന്ന് പറയുകയാണ് താരം.

ജയിലിലെ അന്നത്തെ തന്റെ ജീവിതം തനിക്ക് പലതും മനസ്സിലാക്കി തന്നു, എന്നെ പുതുക്കി പണിയുകയായിരുന്നു ഞാൻ അന്ന് എന്ന് താരം പറയുന്നു. തനിക്ക് അതിൽ ഒന്നും യാതൊരു സങ്കടവും ഇല്ല, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നെനിക്കറിയാം, ഞാൻ തികച്ചും നിരപരാധി ആണെന്ന് താരം വ്യക്തമാകുന്നു.

ശാലുവിന്റെ വാക്കുകൾ ഇങ്ങനെ

വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്‍പ്പത്തിയൊമ്ബതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്.

അവിടെ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്‌തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം.

Trending

To Top
Don`t copy text!