ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ് ചാനലുമായി ശാലു മേനോൻ; പ്രേക്ഷകരോട് ചാനലിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം

shalu-menon

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.

മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ ശാലുമേനോൻ നടത്തുന്നുണ്ട്.

ഇപ്പോൾ ലോക്ക്ഡൗൺ  കാലത്ത് തന്റെ പുതിയ യൂട്യൂബ് ചാനലുമായി ശാലു മേനോൻ എത്തിയിരിക്കുകയാണ്, തന്റെ വിശേഷങ്ങൾ എല്ലാം ശാലു മേനോൻ പുതിയ യൂട്യൂബ് ചാനലിൽ  കൂടി പങ്കുവെക്കുന്നുണ്ട്. നിരവധി പേരാണ് ശാലുമേനോന് ആശംസകളുമായി എത്തിയിട്ടുള്ളത്‍.

കടപ്പാട് :Shalu Menon

 

 

 

Previous articleരണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു എന്നിട്ടാണ് അയാൾ എന്നോട് ഈ ചതി ചെയ്തത്; ക്യാമറക്ക് മുന്നിൽ വിതുമ്പി ഷംന കാസിം
Next articleഎന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത് അതിനെ പറ്റിയാണ് !! മാന്‍വി സുരേന്ദ്രന്‍