നിങ്ങൾ എന്നെ വിലയിരുത്തുന്നതിന് മുമ്പ്, നിങ്ങൾ തികഞ്ഞവനാണെന്ന് ഉറപ്പാക്കുക ശാലു മേനോൻ !!

സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങുന്ന താരമാണ് ശാലുമേനോൻ, അഭിനയത്തിന് പുറമെ ശാലു മികച്ചൊരു നർത്തകി കൂടിയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് അഭിനയ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ശാലുവിന് കഴിഞ്ഞത്. അഭിനയത്തെക്കാളും നൃത്തത്തിനു പ്രാധാന്യം നല്‍കുന്ന നടി ജയ കേരള സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. നിരവധി വിദ്യാർഥികൾ ആണ് ശാലുവിന്റെ ഈ നൃത്ത വിദ്യാലയത്തിൽ നൃത്തം പഠിക്കുന്നത്.

സിനിമയിൽ സജീവമായിരുന്ന ശാലു വിവാഹ ശേഷമാണ് സീരിയൽ രംഗത്തേക്ക് എത്തിച്ചേർന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ജനപ്രിയ സീരിയല്‍ ആയ കറുത്ത മുത്തില്‍ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശാലു ജന ഹൃദയങ്ങള്‍ കീഴടത്തിയത്. പിന്നീട് ശാലു സീരിയലിൽ തന്നെ ഉറച്ച് നിൽക്കുക ആയിരുന്നു. ഇപ്പോൾ മഴവിൽ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ശാലു മേനോന്‍ അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയിൽ ശാലു മേനോൻ വളരെ ആക്റ്റീവ് ആണ്, അതുകൊണ്ട് തന്നെ ശാലു പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാണ് താരം അത്തരത്തിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിങ്ങൾ എന്നെ വിലയിരുത്തുന്നതിന് മുമ്പ്, നിങ്ങൾ തികഞ്ഞവനാണെന്ന് ഉറപ്പാക്കുക. ഓരോരുത്തരും അവരവരുടെ ചെറിയ വഴികളിൽ അതുല്യരാണ്. എന്നാണ് ചിത്രം പങ്ക് വെച്ചുകൊണ്ട് താരം പറയുന്നത്.

Previous articleഅകത്തെ പ്രണയവും കാമവും ഉടൽ മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു !!
Next articleആലിയ ഭട്ടിനെ കുറിച്ച് സാമന്തയ്ക്ക് ഇത് പറയാതെ വയ്യ…!! കേട്ട് തരിച്ച് ആരാധകര്‍!