ജയില്‍ ജീവിതം എന്നെ പലതും പഠിപ്പിച്ചു , ശാലുമേനോന്‍

അഭിനേത്രി എന്ന നിലയിലും നര്‍ത്തികിയെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ശാലുമേനോന്‍. ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കും സീരിയലിലേക്കുമെത്തിയ നടി മലയാളികള്‍ക്ക് സുപരിചിതയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ അതിജീവിച്ച് ശാലുമേനോന്‍ വീണ്ടും അഭിനയരംഗത്തും നൃത്തരംഗത്തും…

അഭിനേത്രി എന്ന നിലയിലും നര്‍ത്തികിയെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ശാലുമേനോന്‍. ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കും സീരിയലിലേക്കുമെത്തിയ നടി മലയാളികള്‍ക്ക് സുപരിചിതയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ അതിജീവിച്ച് ശാലുമേനോന്‍ വീണ്ടും അഭിനയരംഗത്തും നൃത്തരംഗത്തും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ തിളങ്ങുകയാണ് താരം.


ശാലു സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പോകുകയും 41 ദിവസങ്ങള്‍ ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും താരത്തെ തളര്‍ത്തിയില്ല. പൂര്‍വാധികം ശക്തിയോടെ താരം തിരികെയെത്തി. ഇപ്പോള്‍ താരം ജയിലില്‍ കിടന്നപ്പോഴുള്ള അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ശാലുവിന്റെ വാക്കുകള്‍-
ജീവിതത്തില്‍ ഒരു ഈശ്വരവിശ്വാസി ആയിരുന്ന താന്‍ എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ ദൈവങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതും ജയില്‍ ജീവിതത്തിനു ശേഷമാണ്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ജയില്‍ എന്ന ലോകത്തേക്ക് താന്‍ കടന്നുചെന്നതില്‍ പിന്നെ തനിക്ക് ലഭിച്ച ഒരു പാഠവും അതുതന്നെയാണ്. 41 ദിവസം ജയിലുകളില്‍ കിടന്ന തനിക്ക് എല്ലാ മതവും എല്ലാ ദൈവങ്ങളും ഒരു പോലെ തോന്നി.

നഷ്ടപ്പെട്ട തൊക്കെ തിരിച്ചുപിടിക്കണമെന്ന വാശി മാത്രമായിരുന്നു അവിടെ കിടന്ന് ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പിന്നെ ഞാന്‍ എന്തിനു വിഷമിക്കണം.. എല്ലാം നേടിയെടുക്കണം എന്ന ആഗ്രഹത്തിന് പുറത്ത് ജയിലില്‍ നിന്നിറങ്ങിയ പിറ്റേദിവസം നൃത്തത്തിന്റെ ലോകത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു