പിറന്നാൾ ആഘോഷത്തിൽ ശാമിലി, അടുത്ത് നിന്ന് ആഘോഷങ്ങളുമായി ശാലിനിയും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പിറന്നാൾ ആഘോഷത്തിൽ ശാമിലി, അടുത്ത് നിന്ന് ആഘോഷങ്ങളുമായി ശാലിനിയും!

shamili birthday

മലയാളികൾക്ക് ഏറെ പ്രിയങ്കരികൾ ആയ രണ്ടു താരങ്ങൾ ആണ് ശാലിനിയും ശ്യാമിലിയും. ബാലതാരങ്ങൾ ആയി സിനിമയിൽ എത്തിയ സഹോദരങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. കുട്ടിത്തം നിറഞ്ഞ അഭിനയത്തിലൂടെ വളരെ പെട്ടന്നാണ് ഈ താരസഹോദരങ്ങൾ മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. നിഷ്ക്കളങ്കമായ അഭിനയം ആയതിനാൽ ഇവരുടെ ചിത്രങ്ങൾ കാണുമ്പോൾ ഇന്നും ഈ സഹോദരിമാരോട് മലയാളികൾക്ക് ഒരു വാത്സല്യം തോന്നാറുണ്ട്. എന്നാൽ ഇന്നും ഇവർ രണ്ടു പേരും നായികയായി മാറിയിരിക്കുകയാണ്. മൂത്ത സഹോദരി ശാലിനി വളരെ മുൻപ് തന്നെ നായികയായി മാറിയിരുന്നു. ശാലിനി അഭിനയിച്ച നിരവധി ചിത്രങ്ങൾ സൂപ്പർ ഹിറ്റുകൾ ആയി മാറിയിരുന്ന്. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ് സൂപ്പർസ്റ്റാർ  കഴിച്ചത്. ശ്യാമിലി ആകട്ടെ വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിൽ കൂടിയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

അജിത്തിനെ വിവാഹം കഴിച്ചതോടെ ശാലിനി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ശാലിനിയുടെ വിവാഹം കഴിഞ്ഞതോടെ നിരാശയിൽ ആയിരുന്നു യുവ ആരാധകരും. താരം സിനിമ ഉപേക്ഷിക്കുന്നു എന്നത് തന്നെയാണ് അതിന്റെ കാരണവും. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരം സോഷ്യൽ മീഡിയകളിലും സജീവമല്ല. ഭർത്താവിനും മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശാലിനി ഇപ്പോൾ. എന്നാൽ ശ്യാമിലി അങ്ങനെ ആല്ല. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരത്തിന് നിരവധി ഫോള്ളോവെഴ്‌സ് ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോൾ ശ്യാമിലി ഇത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ശ്യാമിലി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നിൽക്കുന്ന ശാലിനിയെയും സഹോദരൻ റിച്ചാർഡിനെയും ചിത്രത്തിൽ കാണാം. തന്റെ മുപ്പത്തിനാലാം ജന്മദിനം ആണ് ശ്യാമിലി കഴിഞ്ഞ ദിവസം സഹോദരങ്ങൾക്ക് ഒപ്പം ആഘോഷിച്ചിരുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ശാമിലിയും ശാലിനിയും ഒന്നിച്ചുള്ള ചിത്രം പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു. ഇത്തരത്തിൽ ഇപ്പോൾ ഈ ചിത്രങ്ങളും ശ്രദ്ധ നേടിയിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

 

Trending

To Top