Saturday, December 3, 2022
HomeFilm Newsഎന്നാണ് മോഹന്‍ലാലുമായി അടുത്ത സിനിമ? 'ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്‌നമെന്ന് ഷമ്മി തിലകന്‍

എന്നാണ് മോഹന്‍ലാലുമായി അടുത്ത സിനിമ? ‘ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്‌നമെന്ന് ഷമ്മി തിലകന്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഷമ്മി തിലകന്‍. ഇപ്പോഴിതാ ‘പാല്‍ തു ജാന്‍വര്‍’ ആണ് ഷമ്മി തിലകന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ഷമ്മി തിലകന് ലഭിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഷമ്മി തിലകനോട് ഒരു ആരാധകന്‍ ചോദിച്ച കമന്റിന് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ‘എന്നാണ് മോഹന്‍ലാലുമായി അടുത്ത സിനിമ എന്നായിരുന്നു ചോദ്യം. ‘ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം’ എന്നായിരുന്നു അതിനുള്ള ഷമ്മിയുടെ മറുപടി.

പ്രജ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ സക്കീര്‍ ഹുസൈന്‍ എന്ന നായക കഥാപാത്രവും ഷമ്മി തിലകന്റെ ബലരാമന്‍ എന്ന വില്ലനും ആരാധകര്‍ ഇന്നും ആഘോഷിക്കുന്ന കഥാപാത്രങ്ങളാണ്. ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷന്‍ സീനുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണെന്നുള്ളതിന് തെളിവാണ് ആരാധകന്റെ ഈ ചോദ്യം.

Related News