അച്ഛന് അവസാന കാലത്ത് ഒരുപാട് സ്‌നേഹവും പരിഗണനയും കൊടുത്ത വ്യക്തിയാണ് പൃഥ്വിരാജ്..! – ഷമ്മി തിലകന്‍

കഥാപാത്രത്തിലൂടെ ഒരു സംവിധായകന്‍ ഉദ്ദേശിക്കുന്നത് എന്താണോ അത് അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിവുള്ള അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് ഷമ്മി തിലകന്‍. അതുല്യ പ്രതിഭയായ ഒരു അച്ഛന്റെ മകന്‍ എന്ന നിലയില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇപ്പോഴിതാ അദ്ദേഹം തന്റെ അച്ഛനായ തിലകനെ കുറിച്ചും പൃഥ്വിരാജ് എന്ന വ്യക്തി തിലകന് നല്‍കിയ സ്‌നേഹത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.

shammi-thilakan.1.1417938

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ജനഗണമന എന്ന സിനിമയെ കുറിച്ച് സംസാരിക്കവെയാണ് പൃഥ്വിരാജിന് തിലകനോടുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് ഷമ്മി തിലകന്‍ തുറന്ന് പറഞ്ഞത്. അച്ഛനെ ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത വ്യക്തിയാണ് പൃഥ്വിരാജ് എന്നാണ് ഷമ്മി തിലകന്‍ പറഞ്ഞത്. അച്ഛന് തന്റെ മനസ്സില്‍ വലിയൊരു മാനം കൊടുത്ത വ്യക്തിയാണ് പൃഥ്വി.

തിലകന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിനെ ഒരുപാട് പരിഗണനയും സ്‌നേഹവും ഇവര്‍ നല്‍കിയിരുന്നു. അതുപോലെ ജനഗണമനയുടെ നിര്‍മ്മാതാവായ ലിസ്റ്റിനെ കുറിച്ചും ഷമ്മി തിലകന്‍ പറയുന്നുണ്ട്. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം തിലകന്‍ തിരിച്ചെത്തിയിരുന്നു സിനിമയായ ഉസ്താദ് ഹോട്ടലിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്റേത് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, തിലകന്‍ എന്ന നടനെ സിനിമാ പ്രേമികള്‍ ആസ്വദിച്ച് തീര്‍ന്നിട്ടില്ലെന്നും.. ആ നഷ്ടബോധം എന്നിലൂടെ നികത്താനും നോക്കി കാണാനും പലരും ശ്രമിക്കുന്നുണ്ട് എന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നു.

Previous articleവിവാഹം കഴിഞ്ഞ് ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പിലേക്ക് എത്തും..! ഉറപ്പ് നല്‍കി വിഘ്‌നേഷ് ശിവന്‍!
Next articleബിഗ്ഗ് ബോസ്സില്‍ കാപ്പി പൊടിയ്ക്ക് വരെ അടി..!