ഷമ്മി തിലകന്‍ ശല്യമായിരുന്നു..! അത് ആര്‍ക്കെല്ലാമാണെന്ന് തെളിഞ്ഞു.. വക്കീലിന്റെ പോസ്റ്റ് പങ്കുവെച്ച് ഷമ്മി തിലകന്‍ രംഗത്ത്!

നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാറിന് എതിരെ ഷമ്മി തിലകന്‍ രംഗത്ത്. തനിക്ക് എതിരെ വാര്‍ത്താ മാധ്യമങ്ങളിലൂടെ ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് ഇപ്പോള്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയിരിക്കുനന്ത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഷമ്മി തിലകന്‍ തന്റെ പ്രതികരണം അറിയിച്ചത്. അഡ്വ. ബോറിസ് പോള്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചായിരുന്നു ഷമ്മി തിലകന്റെ വാക്കുകള്‍.

പത്തനാപുരം എം.എല്‍.എ യുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത് എന്ന് പറഞ്ഞാണ് മാധ്യമങ്ങളോട് സംസാരിക്കുന്ന ഗണേഷ് കുമാറിന്റെ ഫോട്ടോ പങ്കുവെച്ച് ഷമ്മി തിലകന്‍ കുറിച്ചിരിക്കുന്നത്. സര്‍, അറിവില്ലായ്മ ഒരു തെറ്റല്ല..! എന്നാല്‍..; അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്. ആശംസകള്‍..! എന്നാണ് ബോറിസ് പോളിന്റെ പോസ്റ്റ് കൂടി പങ്കുവെച്ച് ഷമ്മി കുറിച്ചത്. അഡ്വേക്കറ്റ് ബോറിസിന്റെ പോസ്റ്റിലെ വാക്കുകള്‍ ഗണേഷ് കുമാര്‍ ഷമ്മി തിലകന കുറിച്ച് പറഞ്ഞ വാക്കുകള്‍ പച്ചക്കള്ളമാണ് എന്നായിരുന്നു.

ഷമ്മി തിലകന്‍ നാട്ടുകാര്‍ക്ക് ശല്യമാണെന്നും താന്‍ ബ്ലോക്ക് ചെയ്‌തെന്നുമാണത്രെ ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോഴിതാ ഗണേഷിന്റേത് പച്ചക്കള്ളമാണെന്നും സത്യം ഷമ്മിക്കൊപ്പമാണെന്നുമാണ് ബോറിസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഷമ്മി തിലകന്‍ ശല്യമായിരുന്നു… പക്ഷേ

അത് നാട്ടുകാര്‍ക്ക് അല്ല.. നാട്ടുകാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്. മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോര്‍പ്പറേഷന്… അങ്ങനെ നീളുന്ന കുറിപ്പില്‍ നിയമലംഘനം നടത്തിയവര്‍ക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു എന്നാണ് ബോറിസ് പറഞ്ഞു വെയ്ക്കുന്നത്.

നാട്ടുകാര്‍ക്ക് ഒപ്പം നിന്നാണ് ഷമ്മി അന്ന് മാളിന് എതിരെ കേസ് നടത്തി വിജയിച്ചത് എന്നും ആ കേസുകളില്‍ ഷമ്മി തിലകന്റെയും മലയാളത്തിന്റെ മഹാനടനായ സുരേന്ദ്രനാഥ തിലകന്റേയും വക്കാലത്ത് എനിക്കായിരുന്നു എന്നും ബോറിസ്  കുറിച്ചിട്ടുണ്ട്.

Previous articleബിഗ് ബോസിന്റെ അവസാനഘട്ടം! എന്തുകൊണ്ട് റിയാസ്..? വോട്ട് അഭ്യര്‍ത്ഥിച്ച് ജിയോ ബേബി!!
Next articleആകാശത്ത് ദൃശ്യവിസ്മയമൊരുക്കി കടുവ; അഭിമാന നിമിഷമെന്ന് പൃഥ്വിരാജ്