‘നമുക്ക് സ്‌നേഹ സമ്മാനങ്ങള്‍ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും’ ഷമ്മി തിലകന്‍

മലയാള സിനിമയുടെ അഭിനയ കുലപതി തിലകന്റെ വേര്‍പാട് ഇന്നും സിനിമാ മേഖലയില്‍ നികത്താനാകാത്ത നഷ്ടമാണ്. നൂറു കണക്കിന് സിനിമയിലൂടെ അദ്ദേഹം ഇന്നും ജീവിക്കുകയാണ്. തിലകന്റെ പാത പിന്തുടര്‍ന്ന്് മക്കളെല്ലാവരും തന്നെ അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു.…

മലയാള സിനിമയുടെ അഭിനയ കുലപതി തിലകന്റെ വേര്‍പാട് ഇന്നും സിനിമാ മേഖലയില്‍ നികത്താനാകാത്ത നഷ്ടമാണ്. നൂറു കണക്കിന് സിനിമയിലൂടെ അദ്ദേഹം ഇന്നും ജീവിക്കുകയാണ്. തിലകന്റെ പാത പിന്തുടര്‍ന്ന്് മക്കളെല്ലാവരും തന്നെ അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. ഷമ്മി തിലകനും ഷോബി തിലകനുമടക്കം മലയാളത്തിന് പ്രിയപ്പെട്ട നടന്മാരായി മാറി.

ഇതേ പാതപിന്തുടര്‍ന്ന് മൂന്നാമത്തെ തലമുറയും സിനിമയോടുള്ള താല്‍പര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നടന്‍ ഷമ്മി തിലകന്റെ മകന്‍ അഭിമന്യുവാണ് സിനിമയോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. അച്ഛനും സമ്മതം. അമ്മയ്ക്കാണ് പേടി. സ്വന്തമായൊരു ജോലിയൊക്കെ കണ്ടെത്തി ജീവിതം സുരക്ഷിതമാക്കിയതിന് ശേഷം സിനിമയില്‍ ശ്രമിച്ചാല്‍ മതിയെന്നാണ് അമ്മയുടെ അഭിപ്രായം. സിനിമ ഭാഗ്യത്തിന്റെ ലോകമാണല്ലോ. ശ്രമിച്ച് പരാജയപ്പെട്ടാല്‍ ജീവിതം മുന്നോട്ട് പോകാന്‍ മറ്റൊരു തൊഴില്‍ വേണമെന്നാണ് അമ്മ പറയുക. അച്ഛന്‍ നേരെ തിരിച്ചാണ്. സിനിമയില്‍ അഭിനയിക്കണേ അഭിനയിക്ക്, എന്ന ലൈനിലാണ് അച്ഛനെന്നും അഭിമന്യു പറഞ്ഞിരുന്നു.

ഇപ്പോഴിതാ തിലകന്‍ ഒപ്പമുള്ള കൊച്ചു മകന്റെയും മകന്റെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷമ്മി തിലകന്‍. ‘നമ്മള്‍ ഒന്നും നല്‍കിയില്ലെങ്കിലും നമുക്ക് സ്നേഹ സമ്മാനങ്ങള്‍ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും…!അവരാണ് നമ്മുടെ പ്രിയപ്പെട്ടവര്‍..’ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.