‘അവരാണ് നമ്മുടെ പ്രിയപ്പെട്ടവര്‍’ മൂന്നു തലമുറ ഒറ്റ ഫ്രേമില്‍ ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയ അഭിനേതാക്കളിൽ ഒരാളാണ് തിലകൻ എന്ന മഹാ നടൻ. വെള്ളിത്തിരയിൽ അച്ഛനായും അമ്മാവനായും പോലീസുകാരനായും ക്രൂരനായ വില്ലനായും ഹാസ്യ നടനായും അരങ്ങിൽ തകർത്താടിയ മറ്റൊരു നടന്നും ഉണ്ടാവില്ല. തന്റെ ആയുസു മുഴുവൻ…

മലയാളികളുടെ എക്കാലത്തെയും പ്രിയ അഭിനേതാക്കളിൽ ഒരാളാണ് തിലകൻ എന്ന മഹാ നടൻ. വെള്ളിത്തിരയിൽ അച്ഛനായും അമ്മാവനായും പോലീസുകാരനായും ക്രൂരനായ വില്ലനായും ഹാസ്യ നടനായും അരങ്ങിൽ തകർത്താടിയ മറ്റൊരു നടന്നും ഉണ്ടാവില്ല. തന്റെ ആയുസു മുഴുവൻ സിനിമയിൽ ജീവിച്ച വ്യക്തിയാണ് തിലകൻ. തിലകന്റെ മക്കളും സിനിമ മേഖലകളിലും സജീവമാണ്.

ഇപ്പോഴിതാ, തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ മൂന്നു തലമുറയെ ഒറ്റഫ്രേമിൽ എത്തിച്ച ചിത്രം പങ്കുവച്ചിരിക്കുകയാണ് .തിലകനൊപ്പം ഷമ്മിയും മകൻ അഭിമന്യുവും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ് കൊച്ചി സ്വദേശിയായ ഒരു ആര്ാധകൻ ഷമ്മി തിലകന് സമ്മാനിച്ചതാണ് ഈ ഫോട്ടോ.” നമ്മൾ ഒന്നും ന്ൽകിയില്ലെങ്കിലും നമുക്ക് സ്‌നേഹ സമ്മാനങ്ങൾ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാവും… അവരാണ് നമ്മുടെ പ്രിയപ്പെട്ടവർ എന്നാണ് ഷമ്മി തിലകൻ കുറിച്ചത്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ വ്യക്തിയാണ് ഷമ്മി തിലകൻ, നൃത്തവേദിയിൽ നിന്നുമാണ് ഷമ്മി വെള്ളിത്തിരയിൽ എത്തിയത്.
ഭാവം കൊണ്ടും ശബ്ദം കൊണ്ടും വില്ലൻ വേഷങ്ങൾ മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്ന ഷമ്മി തിലകൻ വില്ലനായും സഹനടനായും മലയാള സിനിമയുടെ പ്രധാനഭാഗമാണിന്ന്. ഷമ്മി തിലകൻ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് .