എനിക്ക് നല്‍കുന്ന കരുതലിന് നന്ദി ജോഷി സാര്‍! മനസ്സ് നിറഞ്ഞ് ഷമ്മി തിലകന്‍!

വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ എത്തിയ നടനാണ് ഷമ്മി തിലകന്‍. പാപ്പന്‍ എന്ന ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. ഇപ്പോഴിതാ തനിക്ക് പാപ്പന്‍ എന്ന സിനിമയില്‍ നല്‍കിയ വേഷത്തിന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍. പാപ്പന്‍ സിനിമയുടെ സംവിധായകനായ ജോഷിയ്ക്ക് നന്ദി അറിയിച്ചാണ് ഷമ്മി തിലകന്‍ എത്തിയത്.

ഫേസ്ബുക്കിലാണ് ഇതേ കുറിച്ച് ഒരു പോസ്റ്റ് താരം പങ്കുവെച്ചിരിക്കുന്നത്. പാപ്പന്‍ സിനിമയിലെ തന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചാണ് ഷമ്മി അദ്ദേഹത്തിന് നന്ദി അറിയിക്കുന്നത്. പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… നന്ദി ജോഷി സാര്‍… എനിക്ക് നല്‍കുന്ന കരുതലിന്.. എന്നെ പരിഗണിക്കുന്നതിന്… എന്നിലുള്ള വിശ്വാസത്തിന്.. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു ജോഷി സാര്‍.. എന്നാണ് ഷമ്മി തിലകന്‍ കുറിച്ചിരിക്കുന്നത്.

ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രമായാണ് പാപ്പന്‍ എന്ന ജോഷി ചിത്രത്തില്‍ ഷമ്മി തിലകന്‍ എത്തിയിരുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം ആണ് ഷമ്മിയുടെ ഇരുട്ടന്‍ ചാക്കോ.

പാപ്പന്‍ സിനിമ രണ്ടാമത് കാണാന്‍ പോകാനുള്ള ഒരു കാരണം പോലും നിങ്ങളുടെ ഈ കഥാപാത്രമാണെന്നാണ് അരുണ്‍ പുനലൂര്‍ അടക്കമുള്ളവര്‍ കമന്റായി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും മനസ്സില്‍ നിന്ന് പോകാതെ നിപ്പുണ്ട്..ആ കഥാപാത്രത്തെ അത്രമേല്‍ ഉള്‍ക്കൊണ്ടുകൊണ്ട് പറഞ്ഞ ഡയലോഗ്‌സ്..

എന്നെല്ലാമാണ് കമന്റില്‍ കുറിച്ചിരിക്കുന്നത്. അമ്മയിലെ മെമ്പര്‍ഷിപ്പിലും വലുതല്ലെ ചേട്ടാ ഞങ്ങളുടെ മനസ്സിലെ മെമ്പര്‍ ഷിപ്പ് എന്നാണ് ഒരു ആരാധകന്‍ ഷമ്മിയുടെ പോസ്റ്റിന് അടിയില്‍ കുറിച്ചിരിക്കുന്ന കമന്റ്. ഷമ്മിയുടെ ഈ കഥാപാത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Previous articleപ്രിയപ്പെട്ടവള്‍ക്ക് രണ്ടാം പിറന്നാള്‍..! വളര്‍ത്തു നായയെ കുറിച്ച് കനിഹ..!
Next articleനടനായിരുന്നില്ലെങ്കില്‍ ഞാന്‍ അച്ഛന്റെ ഗുണ്ടയായേനെ; മാസ് മറുപടിയുമായി ഗോകുല്‍ സുരേഷ്