തന്നെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞത് കേട്ട് ഞെട്ടല്‍ മാറാതെ ഷംന കാസിം !!

നൃത്ത രംഗത്തിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന താരമാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്.…

നൃത്ത രംഗത്തിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന താരമാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. അത് എന്തുകൊണ്ടാണ് എന്ന് പല അഭിമുഖത്തിലും താരത്തിനോട് ചോദിക്കുമ്പോള്‍ അതിന് പിന്നില്‍ ഏതോ ഒരു ശക്തി ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. മാത്രമല്ല മലയാളത്തില്‍ റോളുകള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യം ഉണ്ടെന്നും എന്നാല്‍ തന്നെ ആരും വിളിക്കാറില്ല എന്നും താരം പരിഭവം പറയാറുണ്ട്.

2004ല്‍ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. തെലുങ്കില്‍ ദൃശ്യം 2വില്‍ ഞാനാണ് അഡ്വക്കേറ്റിന്റെ വേഷം ചെയ്തത്. അപ്പോള്‍ സംവിധായകന്‍ ജിത്തു ജോസറഫിനോട് ചോദിച്ച ഒരു കാര്യവും അതിന് അദ്ദേഹം നല്‍കിയ ഉത്തരവും ആണ് ഷംനയെ ഞെട്ടിച്ചത് താരത്തിന്റെ വാക്കുകളിലേക്ക്…ദൃശ്യം സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ജിത്തു സാറിനോട് ഞാന്‍ ചോദിച്ചിരുന്നു എന്താണ് മലയാളം സിനിമകളില്‍ വിളിക്കാത്തത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു ഒരിക്കല്‍ ഒരു റോളിന് വേണ്ടി ഷംനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം ഷംനയുടെ പ്രതിഫലം കൂട്ടി,

Shamna_Kasim

ഡേറ്റ് ഇപ്പോള്‍ ഇല്ല എന്നൊക്കെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പിന്നീട് മറ്റൊരാളെ സമീപിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്നോട് ആരും ഇത്തരത്തില്‍ ഒരു കാര്യം ചോദിച്ചിട്ടില്ല. അതിനാല്‍ ദൈവത്തിന് മാത്രമെ അറിയൂ എനിക്ക് എന്താണ് മലയാളത്തില്‍ അവസരം ലഭിക്കാത്തത് എന്ന് ഷംന പറയുന്നു. അതേ സമയം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് അവസരം നിഷേധിക്കപ്പെടുന്നതെങ്കില്‍ തനിക്കും പ്രിയാമണിക്കും മറ്റ് ഭാഷകളില്‍ സിനിമകള്‍ ലഭിക്കില്ലായിരുന്നുവെന്നും ഷംന പറയുന്നു. എന്താണ് ഇതിനെല്ലാം പിറകില്‍ നടക്കുന്ന സംഭവങ്ങള്‍ എന്നത് വ്യക്തമല്ലെന്നും ഷംന പറയുന്നു.