സിനിമയില്‍ 16 വര്‍ഷങ്ങള്‍ പൂർത്തിയാക്കിയിരിക്കുന്നു; മനോഹരമായ ഒരു യാത്ര ആയിരുന്നു !! ഇതുവരെ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി

2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഷംന കാസിം, ഇന്ന് സിനിമയിൽ പതിനാറു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഷംന. ഇപ്പോൾ തനിക്കൊപ്പം ഉണ്ടായിരുന്ന എല്ലാവര്ക്കും നന്ദി അറിയിച്ച്…

2004ല്‍ പുറത്തിറങ്ങിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന താരമാണ് ഷംന കാസിം, ഇന്ന് സിനിമയിൽ പതിനാറു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഷംന. ഇപ്പോൾ തനിക്കൊപ്പം ഉണ്ടായിരുന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് താരം. ഷംനയൂടെ വാക്കുകൾ ഇങ്ങനെ  ഒരുപാട് നിരുപാധികമായ സ്‌നേഹം. കുറച്ച്‌ മഹത്തരായ ഓര്‍മ. ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍. പക്ഷേ ജനങ്ങള്‍ എനിക്ക് മേല്‍ തന്നെ നിരുപാധികമായ സ്‌നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. യാത്രയില്‍ എന്റെ ജീവിതത്തില്‍ ഒപ്പമുണ്ടായ എല്ലാവര്‍കും നന്ദി.”

Shamna-Kasim-11

ഞാൻ ഇനിയും ആത്മാർത്ഥതയോടെ ജോലി ചെയ്യും, എന്റെ അമ്മയുടെ കരുതലും പിന്തുണയും ആണ് എന്നെ ഈ നിലയിൽ എത്തിച്ചത് തന്നെ. ‘അമ്മ എന്നോടൊപ്പം ഇല്ലായിരുന്നെങ്കിൽ എനിക്ക് ഈ നിലയിൽ എത്തുവാൻ സാധിക്കില്ലായിരുന്നു.

https://www.instagram.com/tv/CC9LmULBQib/?utm_source=ig_web_button_share_sheet

എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി” എന്നും ഷംന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവ സാന്നിധ്യമാണ് ഷംന. ‘കണ്ണാംമൂച്ചി’ എന്ന വെബ് സീരിസിലും ഷംന അഭിനയിക്കുന്നുണ്ട്. ‘തലൈവി’യാണ് താരം വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. ജയലളിതയുടെ ബയോപിക് ആയി ഒരുക്കുന്ന ചിത്രത്തില്‍ ശശികല ആയാണ് ഷംന എത്തുന്നത്.