പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ;ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം

കഴിഞ്ഞ ദിവസമാണ് പാറശാലയിലെ ഷാരോണിനെ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഷാരോണിന്റെ പെൺ സുഹൃത്തായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് പറഞ്ഞിരിക്കുകയാണ്…

കഴിഞ്ഞ ദിവസമാണ് പാറശാലയിലെ ഷാരോണിനെ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഷാരോണിന്റെ പെൺ സുഹൃത്തായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് പറഞ്ഞിരിക്കുകയാണ് യുവനടി ഷംന കാസിം


”പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നു പോകുമ്പോൾ അവൻ അവളെ അത്രയ്ക്ക് വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം ” എന്നാണ് ഷംന കാസിം തന്റെ ഫേയ്‌സ് ബുക്കിൽ കുറിച്ചത്.വളരെ ആസൂത്രിതമായി ഷാരോണിനെ കൊലപ്പെടുത്തിയത് കാമുകിയായ രണ്ടാം വർഷ എം എ വിദ്യാർത്ഥിനിയായ ഗ്രീഷ്മയാമണ് എന്ന ക ഞെട്ടലിലാണ് കേരളം.

ഒകേടോബർ 14ന് യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒകേടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണ കാരണം കരളും വൃക്കയും തകരാറിലായി എന്നതായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺ സുഹൃത്തായ ഗ്രീഷ്മയെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷാരോണിന്റെ മരണം കൊലപതാകമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.