ചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായി ഷംന!! കുഞ്ഞതിഥിയെ സ്വീകരിക്കാനൊരുങ്ങി താരം

ഡാന്‍സ് റിയാലിറ്റി ഷോ താരമായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് ഷംന ഖാസിം. തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയായി ഷംന മാറിയിരിക്കുകയാണ്. ഇപ്പോഴിതാ താരം ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഒക്ടോബര്‍ 24നായിരുന്നു ഷംനയും ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയും തമ്മില്‍ വിവാഹിതരായത്.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനി. ഗള്‍ഫില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെ കുഞ്ഞെത്തുന്ന സന്തോഷവാര്‍ത്തയും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഷംനയുടെ വളകാപ്പ് ചടങ്ങ് നടന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.

നര്‍ത്തകിയും വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിയും ഷംനയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ”ബേബി ചിന്നാട്ടിയുടെ പേര് എന്തെന്ന് അറിയാന്‍ കാത്തിരിക്കാന്‍ വയ്യ,” എന്ന് പറഞ്ഞാണ് ദീപ്തി പങ്കുവച്ചത്. ഷംനയുടെ അടുത്ത സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസ്, തെസ്‌നി ഖാന്‍, സരയു, കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി, ശ്രീലയ എന്നിവരും ബേബി ഷവറിന് എത്തിയിട്ടുണ്ട്. ചുവപ്പ് പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരി ആയാണ് ഷംന ബേബി ഷവര്‍ ചടങ്ങില്‍ തിളങ്ങിയത്.

കുറച്ചുദിവസം മുമ്പ് ഷംനയുടെ ഡാന്‍സ് പ്രക്ടീസിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ‘എന്റെ കുഞ്ഞുമായി നൃത്തം ചെയ്യുന്നതില്‍ സന്തോഷം’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരുന്നത്.

Previous articleബിജു മേനോന്‍- വിനീത് ശ്രീനിവാസന്‍ ചിത്രം ‘തങ്കം’ – സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ടു
Next articleപ്രായം വെറും നമ്പർ മാത്രം;മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച് മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യർ