Film News

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; നാലു പേർ പിടിയിൽ

മലയാള സിനിമ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടാൻ ശ്രമിച്ച കേസിൽ നാലു പ്രതികൾ പിടിയിലായി. കാസര്‍ഗോഡുള്ള സുമുഖനായ ടിക് ടോക് താരമാണെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷമായിരുന്നു പണം തട്ടാന്‍ ശ്രമിച്ചത്. സംഘം വീട്ടിലെത്തുകയും ചെയ്തിരുന്നു. വീട്ടിൽ എത്തിയ ഇവർ നടിയുമായി സൗഹൃദം സ്ഥാപിക്കുകയും നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തുകയും ചെയ്‌തു.

Shamna-Kasim-11

ഇതിനിടെ നടിയെ വിളിച്ച്‌ ലക്ഷങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അന്‍വര്‍ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്.  ഭീഷണിയെ തുടർന്ന് ഷംനയുടെ മാതാവ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതിയെ തുടർന്ന് ഷാഡോ പോലീസ്

shamna

നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂര്‍ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്‌റഫ് (52) എന്നിവരാണ് പിടിയിലായത്. പല സ്റ്റേഷനുകളില്‍ നിന്നും നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്.

Trending

To Top
Don`t copy text!