ഷംനാ..! നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു..! പുതിയ ഫോട്ടോകളുമായി താരം!

നടി ഷംന കാസിമിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇത്തവണ വീണ്ടും ഒരു കറുപ്പ് വസ്ത്രത്തിലാണ് താരം എത്തിയിരിക്കുന്നത്. കറുപ്പ് വസ്ത്രത്തില്‍ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പ്രിയങ്കയാണ് ഷംനയ്ക്ക് ഇത്തവണ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

വി കാപ്‌ച്ചേര്‍സ് ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ശ്രീനിവാസ് ആണ് താരത്തിന് ഹെയര്‍ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിന്റെ ഒന്നില്‍ അധികം ഫോട്ടോകളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം എപ്പോഴും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇത്തവണ പങ്കുവെച്ച ഫോട്ടോകളും സ്വീകാര്യത നേടുകയാണ്. ഷംനാ മാം.. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് ആരാധകര്‍ പങ്കുവെയ്ക്കുന്ന കമന്റുകള്‍. അതേസമയം, കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഷംനയുടെ വിവാഹ നിശ്ചയം നടന്നിരുന്നത്.

ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭാവി വരന്‍. തന്റെ വിവാഹ നിശ്ചയ ചടങ്ങിന് ശേഷം ഷാനം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് കൂടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഷംന നൃത്തകലയിലും ശോഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും വലിയ സ്വീകാര്യത നേടിയ നടിയാണ് ഷംന കാസിം.

Previous articleപാടാന്‍ ആര് വിളിച്ചാലും സ്റ്റുഡിയോയില്‍ കയറുന്നതിന് മുന്‍പ് മൊത്തം പൈസയും വാങ്ങിക്കണം..! ഹരീഷ് ശിവരാമകൃഷ്ണന്‍!!
Next articleടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം കിഴിവ്! പുതിയ പരീക്ഷണവുമായി ‘കുറി’ തിയറ്ററില്‍