വിഗ്ഗ് തെറിച്ചുപോകാതിരിക്കാന്‍ വരിഞ്ഞ് കെട്ടി… രക്തം കട്ടപിടിച്ചു!! പിന്നീട് ഷംന കാസിമിന് സംഭവിച്ചത്..!

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഷംന കാസിം. മലയാളി ആണെങ്കില്‍ക്കൂടി ഇതര ഭാഷാ ചിത്രങ്ങളിലാണ് താരത്തിന് ഏറെ സ്വീകാര്യത ലഭിച്ചത്. അഭിനേത്രി എന്നതിലുപരി ഒരു നല്ല നര്‍ത്തകി കൂടിയാണ് താരം. ഒരു…

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഷംന കാസിം. മലയാളി ആണെങ്കില്‍ക്കൂടി ഇതര ഭാഷാ ചിത്രങ്ങളിലാണ് താരത്തിന് ഏറെ സ്വീകാര്യത ലഭിച്ചത്. അഭിനേത്രി എന്നതിലുപരി ഒരു നല്ല നര്‍ത്തകി കൂടിയാണ് താരം. ഒരു പ്രമുഖ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ മലയാള സിനിമയില്‍ അത്ര സജീവമല്ല ഇപ്പോള്‍ നടി. താന്‍ തയ്യാറാകാത്തത് കൊണ്ടല്ല, മലയാളത്തില്‍ വേഷം അഭിനയിക്കാന്‍ തന്നെ ആരും വിളിക്കാത്തത് കൊണ്ടാണ് വരാത്തത് എന്ന് നടി ഈയിടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ തല മൊട്ടയടിച്ച സമയത്തുള്ള ഒരു അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഒരു നര്‍ത്തകി എന്ന നിലയില്‍ കലയോടുള്ള താരത്തിന്റെ പ്രിയവും അര്‍പ്പണവുമാണ് ഈ ഒരു അനുഭവ കഥയിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നുകൂടി മനസ്സിലാകുന്നത്. മൊട്ടയടിച്ച സമയത്ത് നൃത്തം ചെയ്യാന്‍ വേണ്ടി തലയില്‍ വിഗ്ഗ് വെച്ചിരുന്നു. നൃത്തം ചെയ്യുമ്പോള്‍ വിഗ് പറന്ന് പേകാതിരിക്കാന്‍ തലയില്‍ വരിഞ്ഞ് കെട്ടുകയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ പറയുന്നത്. പിന്നീട് അത് ശാരീരിക പ്രശ്‌നങ്ങളിലേക്കാണ് ഷംനയെ നയിച്ചത്. വിഗ് വെച്ച് നൃത്തം ചെയ്തതിന് ശേഷം ബ്ലഡ് ക്ലോട്ട് ആയി എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…മൊട്ടയടിച്ച സമയത്ത് ഒരു ഷോയുണ്ടായിരുന്നു.

ഇതില്‍ വിഗ് വെച്ചിട്ടായിരുന്നു താന്‍ എത്തിയത്. വിഗ് തലയില്‍ വരിഞ്ഞു കെട്ടുകയായിരുന്നു. മൊട്ടയടിച്ച ശേഷമുള്ള ആദ്യത്തെ സ്റ്റേജാണ്. സ്റ്റേജില്‍ വളരെ ഹെവി ആയ പെര്‍ഫോമന്‍സ് ആണ് അതുകൊണ്ട് ടൈറ്റ് ആയി കെട്ടാനും താന്‍ പറഞ്ഞിരുന്നു. എന്നാല്‍ പെര്‍ഫോമന്‍സ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബ്ലഡ് ക്ലോട്ട് പോലെയായി എന്നാണ് ഷംന പറയുന്നത്. വിഗ് തെറിച്ചു പോവുമോ എന്ന ഭയമായിരുന്നു തനിക്കെന്നും എന്നാല്‍ അത് പറന്നു പോകില്ലെന്ന് മനസിലായെന്നും പിന്നീട് വിഗ് വെയ്ക്കുമ്പോള്‍ ടൈറ്റ് ആയി കെട്ടേണ്ടെന്ന് പറയുമായിരുന്നു എന്നാണ് ഷംന പറയുന്നത്.