‘ത്രില്ലര്‍ ഓഡിയന്‍സിനു ധൈര്യമായി ടിക്കറ്റ് എടുക്കാം’ പത്താം വളവിനെ കുറിച്ച് ഒരു കുറിപ്പ്

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ നായകരാക്കി ജോസഫിനു ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കൊലപാതകക്കുറ്റത്തിന് പരോളിലിറങ്ങി അവധി കഴിഞ്ഞിട്ടും മടങ്ങിയെത്താത്ത സോളമന്‍. അയാളെ തേടി എസ്ഐ സേതുവും കൂട്ടരും പത്താം വളവിലെ ആ വീട്ടിലേക്ക് എത്തുന്നു. കീഴടങ്ങാതെ പതുങ്ങി നടന്ന സോളമനു പറയാനൊരു കഥയുണ്ട്. ആ കഥയാണ് പത്താം വളവെന്ന ചിത്രം.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്.

ഷംനാദ് ഷന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ത്രില്ലെര്‍ ഓടിയന്‍സിനു ധൈര്യമായി ടിക്കറ്റ് എടുക്കാനും, എല്ലാ ഓടിയന്‍സിനും നല്ലൊരു സിനിമ കാഴ്ചയും ഈ സിനിമ ഓഫര്‍ ചെയ്യുന്നു എന്നാണ് പറയുന്നത്. സീരിയസ് സീരിയസ്.. ഐ ഡോണ്ട് ലൈക്ക് ഇറ്റ്.. ബട്ട് സീരിയസ് ലൈക്‌സ് മീ.. സുരാജേട്ടന്റെ വാക്കില്‍ നിന്ന് തന്നെ പറയട്ടെ നിങ്ങളെ മനസില്‍ കണ്ട് സിനിമ എഴുതുന്ന തിരക്കഥാകൃത്തുകള്‍ ഇവിടുണ്ട്, അതിനുദാഹരണമാണ് സോളമന്‍ എന്ന റോള്‍, ആകാംഷ നല്‍കിയ ഒരു സിനിമ അനുഭവം പത്താം വളവ് എന്ന സിനിമ, ഫാമിലി ഓഡിയന്‍സിന് അറ്റാച്ച് നല്‍കുമ്പോഴും സിനിമ ത്രില്ലിംഗ് എലമെന്റ് നിന്ന് വിട്ട് പിടിക്കുന്നില്ല ആദ്യാവസാനം, സംവിധായകന്റെ മേക്കിങ് കൂടെ ആകുമ്പോള്‍ സിനിമയുടെ ലെവലും മാറുന്നുണ്ടെന്ന് ഷംനാദ് കുറിക്കുന്നു. ഇന്ദ്രജിത് സൂപ്പറെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍, അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവര്‍ അഭിനയിക്കുന്നു. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്.

Previous articleനടി ഷഹനയുടെ വീട്ടില്‍ നിന്നും കഞ്ചാവും എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പും കണ്ടെത്തി
Next article‘മമ്മൂട്ടിയെ ഇത്രയും വെറുത്ത സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല; ഫാന്‍സ് ആത്മഹത്യ ചെയ്യാതിരുന്നാല്‍ ഭാഗ്യം’