‘സിനിമ ഒരിടത്തും ഡൗണ്‍ ആകാതെ ത്രെഡിനെ കണക്ട് ചെയ്തു പോയി’

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിച്ച പുതിയ ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിഖില്‍ മുരളി സംവിധാനം…

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിച്ച പുതിയ ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ‘സിനിമ ഒരിടത്തും ഡൌണ്‍ ആകാതെ ത്രെഡിനെ കണക്ട് ചെയ്തു പോയെന്നാണ് ഷംനാദ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഷാന്‍ റഹ്‌മാന്റെ മ്യൂസിക് സെക്ഷന്‍ സിനിമയ്ക്ക് കൊടുക്കുന്ന ലിഫ്റ്റിംഗ്, പ്രേതേകിച് ഫ്‌ലാഷബാക്ക് സ്റ്റോറി ടെല്ലിങ് വരെ പെട്ടെന്ന് അറ്റാച്ച് ചെയ്യുപ്പിക്കുന്ന ഒരു മാജിക് തന്നത് തന്നെയാണ് ഈ സിനിമ മികവ് പുലര്‍ത്തിയത്
Characters ഒക്കെ കറക്റ്റ് ഡെപ്ത്തില്‍ തന്നെ ഡെവലപ്പ് ച്യ്ത വെച്ചേക്കുന്ന സ്‌ക്രീന്‍ ടൈമും, കൂടെ ഇടയ്ക്ക് വരുന്ന കോമഡി സീനസുകള്‍ കൊണ്ടും സിനിമ നിറഞ്ഞു നിക്കുന്നു മൊത്തത്തില്‍…
അര്‍ജുന്റെ വേഷവും കൂടെ മിയ തൊട്ട്, അനശ്വര, മമിത തുടങ്ങി പേരറിയാത്ത പലരും തന്നെ സിനിമയ്ക്ക് കാസ്റ്റിംഗില്‍ കൊടുക്കുന്ന സപ്പോര്‍ട്ട് സൂപ്പര്‍ തന്നെ..
ഒരു പ്രണയത്തിന്റെ കാഴ്ചയായി പോകുമ്പോ തന്നെ സിനിമ ഒരിടത്തും ഡൌണ്‍ ആകാതെ ത്രെഡിനെ കണക്ട് ചെയ്തു പോയി എന്നത് ??????
ക്ളീഷേ പ്രണയം സിനിമ സെറ്റ് അപ്പ് ആയി ഒന്നും എടുത്തു വെക്കാതെ ഒരു ഫ്രഷ്നെസ്സ് ക്ലൈമാക്‌സ് ആയാലും കൊണ്ട് വന്നു നിര്‍ത്തിയ ഒരു സുന്ദര പ്രണയകാവ്യമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മമിത, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ,മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, , സൗണ്ട് മിക്സ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍-കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍-യെല്ലോ ടൂത്ത്.ഫെബ്രുവരി ഇരുപത്തിനാലിന് ”പ്രണയ വിലാസം ‘ തീയേറ്ററിലെത്തുന്നു. പി ആര്‍ ഒ-എ എസ് ദിനേശ്.