റിയാലിറ്റി ഷോയിൽ അത്ഭുത പ്രകടനം നടത്തിയ മത്സരാർത്ഥിയെ ഉമ്മ വെക്കുകയും കടിക്കുകയും ചെയ്ത് ഷംന കാസിം

മലയാളത്തിന് തമിഴിലും തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് ഷംന കാസ്സിം. താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാൾ ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു നർത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ ഷംന കാസിമിനെകുറിച്ചുള്ള ഒരു വാർത്തയാണ് വൈറലാകുന്നത്, തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ ഒരു സംഭവമാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്, റിയാലിറ്റി ഷോയിൽ അല്‍ഭുതപ്രകടനം നടത്തിയ യുവാവിനെ വേദിയില്‍ എത്തി ചുംബിക്കുകയും കവിളില്‍ കടിക്കുകയും  സംഭവം ആണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്, സംഭവം നടന്നതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്ബ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് താരം. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥിയെ  ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു, ഇത് പിന്നീട് ചർച്ചയാകുക ആയിരുന്നു.

ഷോയിലെ മറ്റൊരു മത്സരാർത്ഥിയെയും താരം കടിച്ചിരുന്നു, റിയാലിറ്റി ഷോയിലെ ഒരു വിധികർത്താവ് മത്സരാർത്ഥിയോട് ഇങ്ങനെ ചെയ്തത് കുറച്ച് കൂടിപ്പോയി എന്നാണ് വിമർശകർ പറയുന്നത്,  അടുത്തിടെ താരത്തിനും കുടുംബത്തിനും എതിരെ മോശമായി ഒരനുഭവം ഉണ്ടായത് വലിയ വാർത്ത ആയിരുന്നു, വിവാഹ ആലോചനയുടെ പേരിൽ താരത്തിനെയും കുടുംബത്തിന്റെയും ചതിയിൽ പെടുത്താൻ ഒരു സംഘം തീരുമാനിക്കുകയായിരുന്നു, ഇത് മനസിലാക്കിയ താരം പിന്നീട് പരാതി നൽകുകയായിരുന്നു.

എല്ലാ പെണ്ണുകാണൽ പോലെ പെണ്ണുകാണലും മറ്റും കഴിയുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആണ് സംഭവത്തിന്റെ ചതി ഞങ്ങൾക്ക് മനസിലായതെന്നും ഷംന വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഉടനെ പോലീസിൽ പരാതി പെടുകയും ചെയ്തു. തക്ക സമയത്ത് അങ്ങനെ ചെയ്തത് കൊണ്ട് പ്രതികളെ പിടികൂടാൻ പോലീസിനും കഴിഞ്ഞു. പിന്നീടാണ് അറിഞ്ഞത് ഇവർ മറ്റ് നായികമാരെയും ലക്ഷ്യമിട്ടിരുന്നുവെന്നും. സമയോചിതമായി പ്രശ്നത്തിൽ ഇടപെട്ടത് കൊണ്ട് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാതെ കാര്യങ്ങൾ അവസാനിപ്പിക്കാൻ കഴ്ഞ്ഞുവെന്നാണ് ഷംന പറഞ്ഞത്.

Previous articleസിനിമാക്കാർ അതെല്ലാം കാണിക്കുന്നത് കൊണ്ടാണോ ഒരു വിലയും നൽകാത്തത്, രൂക്ഷ പ്രതികരണവുമായി വിനയൻ
Next articleസൗന്ദര്യം കുറച്ച് കൂടി പോയി എന്ന കാരണത്താൽ പ്രമുഖ യുവനടിയ്ക്ക് നേരെ ആസിഡ് ആക്രമണം