ഷെയ്‌നിന്റെ ‘ബര്‍മുഡ’ ചലഞ്ച് ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ..! കാത്തിരിക്കുന്നത് വന്‍ സര്‍പ്രൈസ്!

ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബര്‍മുഡ’. സിനിമയുടെ ഓരോ പുതിയ വിശേഷവും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. ബര്‍മുഡ എന്ന ചിത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ പാടിയ ചോദ്യ ചിഹ്നം പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകള്‍വെച്ച് റീല്‍ വീഡിയോ ചെയ്യുന്നതാണ് ചലഞ്ച്.

ഈ ചലഞ്ച് ഏറ്റെടുക്കുന്നവര്‍ക്ക് ഒരു വലിയ സര്‍പ്രൈസ് ആണ് കാത്തിരിക്കുന്നത് എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ബര്‍മുഡ സിനിമയില്‍ മോഹന്‍ലാല്‍ പാടിയ ചോദ്യ ചിഹ്നം പോലെ എന്ന ഗാനത്തിന് ചുവടുവെച്ച് ആദ്യം ഷെയ്ന്‍ നിഗം വെല്ലുവിളിക്കും.. ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ബര്‍മുഡ ഡാന്‍സ് ചലഞ്ച് എന്ന ഹാഷ്ടാഗോടുകൂടി സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ പങ്കുവെയ്്ക്കാനാണ് പോസ്റ്ററിലുള്ള നിര്‍ദേശം,

നിര്‍മ്മാതാവ് ബാദുഷ ഈ പോസ്റ്ററും വീഡിയോയും തന്റെ ഫേസ്ബുക്ക് വഴി പുറത്ത് വിട്ടിട്ടുണ്ട്. ഇനി എന്താണ് കാത്തുവെച്ച ആ സര്‍പ്രൈസ് എന്നല്ലേ.. തിരഞ്ഞെടുക്കുന്ന മികച്ച വീഡിയോ ചെയ്തവരെ വിജയികളായി പ്രഖ്യാപിച്ച് അവര്‍ക്ക് ഷെയ്ന്‍ നിഗത്തിനേയും വിനയ് ഫോര്‍ട്ടിനേയും കാണാനുള്ള സുവര്‍ണാവസരമാണ് സമ്മാനം. ഗാനത്തിന് ഷെയ്ന്‍ ചുവടുവെയ്ക്കുന്ന വീഡിയോയും ആരാധകര്‍

ഏറ്റെടുത്തിരിക്കുകയാണ്. നവാഗതനായ കൃഷ്ണദാസാണ് ഈ സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ ജോഷ്വാ ആയും എത്തുന്നു. കശ്മീരി നടി ഷെയ്‌ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

Previous articleഷാരൂഖാനെ കടന്ന് പിടിച്ച് ആരാധകന്‍! തട്ടി മാറ്റി ആര്യന്‍ ഖാന്‍! വീഡിയോ വൈറലാകുന്നു!
Next articleഉണ്ണിമുകുന്ദന്റെ ‘ഖല്‍ബിലെ ഹൂറി’ വരുന്നു..! കാത്തിരിക്കൂ എന്ന് താരം!