‘എന്റെ ജീവിതത്തിലിന്നുവരെ ഇങ്ങനെയൊരു പരാതി ഞാന്‍ കണ്ടിട്ടില്ല’ ബര്‍മുഡ ട്രെയ്‌ലര്‍

ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഇന്ദുഗോപനെന്ന ഹൈപ്പര്‍ ബ്രെയിന്‍ കഥാപാത്രമായാണ് ഷൈന്‍ എത്തുന്നത്. തന്റെ…

ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഇന്ദുഗോപനെന്ന ഹൈപ്പര്‍ ബ്രെയിന്‍ കഥാപാത്രമായാണ് ഷൈന്‍ എത്തുന്നത്. തന്റെ പ്രധാനപ്പെട്ട ഒന്ന് കാണാതാകുകയും അത് അന്വേഷിച്ച് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുന്ന ഇന്ദുഗോപനെയാണ് ട്രെയിലറിന്റെ തുടക്കത്തില്‍ കാണുന്നത്. പോലീസുകാരെ ചുറ്റിക്കുന്ന ഇന്ദുഗോപന്‍ ഹൈപ്പര്‍ ബ്രെയിന്‍ രോഗിയാണെന്നും ട്രെയിലറില്‍ പറയുന്നുണ്ട്.

ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായികയായെത്തിരിക്കുന്നത്. നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം. കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍,

അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -ഹരി തിരുമല & മഹേഷ് മഹി മഹേശ്വര്‍.