ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സിൻറെ പുതിയ വിശേഷം ഇതാണ്!

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. കൊറോണ പേപ്പേഴ്സ് ഏപ്രിൽ ആറിന് പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി.…

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. കൊറോണ പേപ്പേഴ്സ് ഏപ്രിൽ ആറിന് പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ഷെയ്ൻ നിഗം പോസീല് വേഷത്തിൽ എത്തുന്ന സിനിമയാണിത്.

ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ തമിഴ് ചിത്രം 8 തോട്ടകലിന്റെ റീമേക്ക് ആണെന്നാണ് റിപ്പോർട്ട്.സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്നു. എം എസ് അയ്യപ്പൻ നായർ ആണ് ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് മനു ജഗദ് ആണ്.