ഷെയ്ന്‍ മുഖ്യമന്ത്രിയായാല്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്

നിരവധി ആരാധകരുള്ള യുവതാരമാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ ക്രേസി സ്റ്റാര്‍ വിത്ത് ജീവ എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ക്രേസി ചോദ്യങ്ങളാണ് ഈ പരിപാടിയില്‍ ചോദിക്കുക. അതില്‍ ആദ്യത്തെ…

നിരവധി ആരാധകരുള്ള യുവതാരമാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ ക്രേസി സ്റ്റാര്‍ വിത്ത് ജീവ എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ക്രേസി ചോദ്യങ്ങളാണ് ഈ പരിപാടിയില്‍ ചോദിക്കുക. അതില്‍ ആദ്യത്തെ ചോദ്യം ഷെയ്ന്‍ മുഖ്യമന്ത്രിയായാല്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യങ്ങളെന്തൊക്കെ ആയിരിക്കും എന്നതായിരുന്നു. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ആദ്യം താന്‍ എല്ലാ ജനങ്ങള്‍ക്കും വെള്ളം സൗജന്യമായി നല്‍കും. പിന്നെ ചെയ്യാന്‍ പോകുന്നത് അരിയും സൗജന്യമായി നല്‍കുമെന്നായിരുന്നു. അടുത്തതായി താരം പറയുന്നത് എല്ലാ വീടുകളിലും പച്ചക്കറി നടണമെന്നുള്ള പദ്ധതിയും കൊണ്ടു വരുമെന്നും താരം പറഞ്ഞു. വളരെ നല്ല പദ്ധതികളാണെന്ന് അവതാരകര്‍ പറഞ്ഞു.

ഷെയിന്‍ നിഗം അഭിനയത്തിനു പുറമേ സംവിധാന രംഗത്തേക്കും കടക്കുകയാണ്. മാജിക്കല്‍ റിയലിസം വിഭാഗത്തില്‍പ്പെടുന്ന ‘സം വേര്‍’ (Somewhere)എന്ന് പേരിട്ട ചിത്രം സ്വന്തം ഒ.ടി.ടിയിലൂടെയാകും റിലീസ് ചെയ്യുകയെന്ന് ഷെയിന്‍ നിഗം അറിയിച്ചു. ഷോര്‍ട്ട് ഫിലിം രൂപത്തിലാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തിന്റെ കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുക ഷെയിന്‍ നിഗമായിരിക്കും.

ഫയാസ് എന്‍.ഡബ്ല്യൂ കഥയിലും തിരക്കഥയിലും പങ്കാളിയാണ്. പ്രകാശ് അലക്‌സ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാ സംവിധാനം-ഫയാസ് എന്‍.ഡബ്ല്യൂ. പ്രൊഡക്ഷന്‍ കണ്ട്രോളര്‍-അശ്വിന്‍ കുമാര്‍. ശബ്ദ മിശ്രണം-വിക്കി, കിശന്‍. പോസ്റ്റര്‍ ഡിസൈന്‍, ടൈറ്റില്‍ ഡിസൈന്‍-ഏസ്തറ്റിക്ക് കുഞ്ഞമ്മ. മേക്ക് അപ്പ്-റിസ്‌വാന്‍ ദ മേക്ക് അപ്പ് ബോയ്. സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും ഷെയിനിന്റെ സ്‌കൂള്‍കാല സുഹൃത്തുക്കളാണ്.