ഷെയ്ന്‍ നിഗത്തിന്റെ നായികയായെത്തുന്നത് ഗായത്രി ശങ്കര്‍

ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഗായത്രി ശങ്കര്‍ നായികയായി എത്തുന്നു. ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ മലയാളത്തിന് പരിചിതയായ തെന്നിന്ത്യന്‍ താരം ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന…

ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഗായത്രി ശങ്കര്‍ നായികയായി എത്തുന്നു. ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ മലയാളത്തിന് പരിചിതയായ തെന്നിന്ത്യന്‍ താരം ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്.

ഒക്ടോബര്‍ 27ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, സിദ്ധിഖ്, ജോണി ആന്റണി, മണിയന്‍ പിള്ള രാജു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രീകരണം ആരംഭിക്കുന്ന ദിവസം ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായാണ് പ്രിയദര്‍ശന്‍ പുതുതലമുറ താരങ്ങളെ അണിനിരത്തി സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും നിര്‍മാണവും പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രഹണവും മനു ജഗദ് കലാസംവിധാനവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. പി.ആര്‍. ഒ പി. ശിവപ്രസാദ്.അതേസമയം ബര്‍മുഡആണ് റിലീസിന് ഒരുങ്ങുന്ന ഷെയ്ന്‍ ചിത്രം.ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്നു.

ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് , സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശനന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ കൃഷ്ണദാസ് പങ്കി. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.