ഭൂതകാലത്തിന് ശേഷം ഷെയ്ന്‍ നായകനായെത്തുന്ന ‘വെയിലി’ന്റെ റീലീസ് തീയതി പ്രഖ്യാപിച്ചു

ഭൂതകാലത്തിന് ശേഷം ഷെയ്ന്‍ നായക വേഷത്തിലെത്തുന്ന വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു.…

ഭൂതകാലത്തിന് ശേഷം ഷെയ്ന്‍ നായക വേഷത്തിലെത്തുന്ന വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ. 2019ലെ ക്രിസ്മസ് റിലീസായി എത്തിയ വലിയ പെരുന്നാള് ആയിരുന്നു ഷെയ്‌നിന്റെ അവസാന തിയേറ്റര്‍ റിലീസ്. രണ്ട് വര്‍ഷത്തിനിപ്പുറമാണ് ഒരു ഷെയ്ന്‍ നിഗം ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്നത്.

https://www.instagram.com/p/CZlv5T2JEa0/?utm_source=ig_embed&ig_rid=bc158b16-3c0b-44fd-be9f-61560ea9408b

അതേസമയം ഒടിടി റിലീസ് ആയെത്തിയ ഷെയ്ന്‍ ചിത്രം ഭൂതകാലത്തിന് വലിയ പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.