സൗദി അറേബ്യയിൽ ചിത്രികരിച്ച ഹിന്ദു ഭക്തി ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ!

സൗദി അറേബ്യയിൽ ചിത്രികരിച്ച ശങ്കര ജടാതരമെന്ന ഹിന്ദു ഭക്തിഗാനം സമൂഹമാധ്യമങ്ങളിൽ വയറലാകുന്നു. ഗാനത്തിന്റെ വീഡിയോ ഇറങ്ങി മിനുട്ടുകൾ കൊണ്ട് തന്നെ ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പൂർണ്ണമായും സൗദി അറബിയയിൽ…

സൗദി അറേബ്യയിൽ ചിത്രികരിച്ച ശങ്കര ജടാതരമെന്ന ഹിന്ദു ഭക്തിഗാനം സമൂഹമാധ്യമങ്ങളിൽ വയറലാകുന്നു. ഗാനത്തിന്റെ വീഡിയോ ഇറങ്ങി മിനുട്ടുകൾ കൊണ്ട് തന്നെ ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. പൂർണ്ണമായും സൗദി അറബിയയിൽ സെറ്റ് ഒരുക്കി തയാറാക്കിയ ശങ്കരം ജടാധാരം എന്ന ഭക്തി ആൽബം ശിവരാത്രി ദിവസമായ ഇന്ന് പുറത്തിറങ്ങി. സിനിമാ പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറും ആയ സത്യ ജിത്ത് സീബുൾ ആണ് ഈ ആൽബത്തിന്സം ഗീതം നൽകിയിരിക്കുന്നത്, ജി എം സ്റ്റുഡിയോയിൽ ആണ് വോക്കൽ  തയാറാക്കിയിരിക്കുന്നത്. പൂർണമായും സൗദി അറേബ്യയിൽ ആണ് ആൽബം ചിത്രീകരിച്ചത്. ഒരുപക്ഷെ സൗദി അറേബിയയിൽ സെറ്റ് ഒരുക്കി പൂർത്തിയാക്കുന്ന ആദ്യ ഹിന്ദു ഭക്തിഗാന ആൽബം ആയിരിക്കും ഇത്.

ദിനേശ് ചൊവ്വാണയുടെ രചനക്ക് സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത് സീബുൾ ആണ് ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്ശബാന അൻഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കഥ, തിരക്കഥ ചിത്രസംയോജന സംവിധാനം,അൻഷാദ് ഫിലിം ക്രഫ്റ്റ്,ഛായാഗ്രഹണം രാജേഷ് ഗോപാൽ മയ്യനാട്, കലാ സംവിധാനം നിസാർ ഗുരുക്കൾ,ചമയം മൗന മുരളി, മീഡിയ കോഡിനേറ്റർ അയ്യപ്പൻ ശ്രീകുമാർ, നിർത്തസംവിധാനം സിന്ധു സോമൻ വിഷ്ണു മാസ്റ്റർ, പ്രധാന വേഷത്തിൽ എത്തുന്നത്,വിഷ്ണു വിജയനും വിസ്മയും. ഇരുപതിൽ പരം അഭിനേതാക്കൾ അണിനിരക്കുന്ന, ശങ്കര ജടാധരം സൗദി അറേബ്യയിലെ മുഴുവൻ കലാകാരും ഉൾപ്പെട്ട Sks സൗദി കലാസംഘമെന്ന ഗ്രുപ്പിന്റെ ബാനറിൽ ആണ് റിലീസ് ആയത്, നിർമ്മാണം റാഫി കൊയിലാണ്ടി, മിറാത്തൽ റിയാദ്, നന്ദൻ പയ്യോറ, ജോളിവുഡ് മൂവീസ്, അസ്സലു ദമാം,റഹീം തബൂക്, നൂഹ് ബീമാപള്ളി. ശങ്കരം ജടാധാരം എന്ന ഭക്തി ആൽബം ശിവരാത്രി ദിവസമാണ് പുറത്തിറങ്ങുന്നത്.