പുതിയ സിനിമ രീതി എന്നെ ഞെട്ടിപ്പിച്ചത് കാരവാനിൽ വസ്ത്രം മാറാൻ കയറിയപ്പോഴാണ്!

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. ഇന്നും താരത്തിനോടുള്ള ആരാധകരുടെ സ്നേഹം അത് പോലെ തന്നെ നിലനിൽക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി,…

shanthi krishna about film

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. ഇന്നും താരത്തിനോടുള്ള ആരാധകരുടെ സ്നേഹം അത് പോലെ തന്നെ നിലനിൽക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി, അഭിനയം മാത്രമല്ല നൃത്തത്തിലും ശാന്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹോമകുണ്ഡം എന്ന സിനിമയിൽ കൂടിയാണ് ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. വിവാഹശേഷം ശാന്തികൃഷണ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുക ആയിരുന്നു, പിന്നീട് ഒരു ഇടവേളക്ക് ശേഷമാണു താരം അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്. നിവിൻ പൊളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണം ആണ് താരത്തിന്റെ രണ്ടാം വരവിൽ ലഭിച്ചത്. അതിനു ശേഷം വീണ്ടും താരം സിനിമയിൽ സജീവമായിരുന്നു.

തന്റെ കൗമാര കാലത്ത് തന്നെ സിനിമയിൽ എത്തിയ താരം പഴയ സിനിമ രീതിയും പുതിയ സിനിമ രീതിയും തമ്മിലുള്ള വ്യത്യാസങ്ങൾ തുറന്ന് പറയുകയാണ്. കുറെ നാളുകൾക്ക് ശേഷം സിനിമയിൽ  തിരിച്ച് വന്നപ്പോൾ വളരെ വലിയ മാറ്റം ആണ് ടെക്നോളജിയിൽ വന്നതെന്ന് മനസ്സിലായി. കാരണം പണ്ടൊക്കെ സംവിധായകൻ ആക്ഷൻ പറയുമ്പോൾ അദ്ദേഹം ക്യാമെറയുടെ തൊട്ടപ്പുറത്ത് ആയിരുന്നു നിൽക്കുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ചിത്രത്തിൽ കൂടിയാണ് ഞാൻ വീണ്ടും എത്തിയത്. ആദ്യ ഷോട്ട് റെഡി ആയപ്പോൾ എവിടെ നിന്നോ ഒരു ആക്ഷൻ കേട്ട്. ഞാൻ നോക്കുമ്പോൾ ക്യാമറയുടെ അടുത്ത് സംവിധായകൻ ഇല്ല. ഞാൻ ഇവിടെയുണ്ട് മാം എന്ന് അൽത്താഫ് വിളിച്ചുപറഞ്ഞപ്പോൾ ആയിരുന്നു കുറച്ച് മാറി മോണിറ്ററിന്റെ അടുത്ത് ഇരിക്കുന്ന അൽത്താഫിനെ ഞാൻ കണ്ടത്. shanthi-krishna

പണ്ടൊന്നും താരങ്ങൾക്ക് കാരവാൻ ഇല്ലായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഞാൻ കാരവാൻ കാണുന്നത്. പണ്ടൊക്കെ ഔട്ഡോർ ഷൂട്ട് ഉള്ളപ്പോൾ കർട്ടണോ തുണിയോ ഒക്കെ മറച്ചായിരുന്നു വസ്ത്രങ്ങൾ മാറിയിരുന്നത്. ഇന്ന് വസ്ത്രം മാറാൻ കാരവാനിലേക്ക് കയറുമ്പോൾ സിനിമയുടെ പുതിയ സാങ്കേതിക വിദ്യ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.  ആ കാലത്ത് നിന്നും ഇന്നത്തെ സിനിമ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്നു എന്നും ശാന്തി കൃഷ്ണ പറഞ്ഞു.