അവർക്ക് വേണ്ടത് മഞ്ജു വാര്യരെയോ പാർവ്വതിയെയോ ആണ്!

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി, അഭിനയം മാത്രമല്ല നൃത്തത്തിലും ശാന്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടേ,  ഹോമകുണ്ഡം എന്ന…

shanthi krishna about manju warrier

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി, അഭിനയം മാത്രമല്ല നൃത്തത്തിലും ശാന്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടേ,  ഹോമകുണ്ഡം എന്ന സിനിമയിൽ കൂടിയാണ് ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. വിവാഹശേഷം ശാന്തികൃഷണ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുക ആയിരുന്നു, പിന്നീട് ഒരു ഇടവേളക്ക് ശേഷമാണു താരം അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരുന്നു.

വർഷങ്ങൾക്ക് ശേഷം സിനിമയിൽ എത്തിയപ്പോൾ സിനിമയ്ക്ക് പിന്നിലുള്ള അഭിനയ മത്സരത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശാന്തി കൃഷ്ണ. താരത്തിന്റെ വാക്കുകളിലൂടെ, മലയാള സിനിമയിൽ ഇന്ന് സ്ത്രീകേന്ദ്രീകൃത സിനിമകളെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ സംവിധായകരുടെ മനസ്സിൽ മഞ്ജു വാര്യരുടെയോ പാർവതി തിരുവോത്തിന്റെയോ ഒക്കെ പേരുകളും മുഖങ്ങളും മാത്രമാണ് തെളിയുന്നത്. എന്നാൽ ഞങ്ങളെ പോലെയുള്ള നടികളും അത് പോലെയുള്ള സ്ത്രീകേന്ദ്രികൃത കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് ശാന്തി കൃഷ്ണ പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആണ് താരം ഇതിനെ കുറിച്ച് സംസാരിച്ചത്. shanthi-krishna

മാത്രവുമല്ല, ആ കാലത്ത് നായികമാർക്കിടയിൽ മത്സരം കുറവായിരുന്നു. കാരണം ഓരോരുത്തര്‍ക്കും ഓരോ ഫിക്സഡ് ഏരിയ ഉണ്ടായിരുന്നു. ഞാൻ സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നായികമാർ അംബിക, ജലജ, ഗീത തുടങ്ങിയവരൊക്കെയായിരുന്നു. ഒരു സിനിമയില്‍ അല്‍പം മോഡേണ്‍ ഗ്ലാമറസ് കഥാപാത്രമാണ് എങ്കില്‍ അവര്‍ അംബികയെ വിളിക്കും. എനിക്കും ജലജയ്ക്കും കൂടുതല്‍ ദുഃഖ പുത്രി ഇമേജാണ്. ഇതില്‍ രണ്ടിലുംപ്പെടുന്ന ആളാണ് ഗീത, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ തമ്മില്‍ തമ്മില്‍ ഒരു മത്സരത്തിന്റെ ആവശ്യമില്ലായിരുന്നു. പക്ഷേ ഇന്നത്തെ ഫിലിം ഇൻഡസ്ട്രിയിൽ അതല്ല അവസ്ഥ. ഇന്ന് ഓരോരുത്തരും തമ്മിൽ വലിയ മത്സരം തന്നെയാണ് നടക്കുന്നത്.