എല്ലാവരുടെയും മുന്നിൽ വെച്ച് ആ രംഗത്തിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

എല്ലാവരുടെയും മുന്നിൽ വെച്ച് ആ രംഗത്തിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു!

നിദ്ര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ശാന്തി കൃഷ്ണ. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം എല്ലാം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ് ശാന്തി കൃഷ്ണ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പൊതുവെ ഞാൻ അങ്ങനെ റൊമാന്റിക് സീനുകൾ ഒന്നും ചെയ്യാറില്ല. എന്നാൽ എന്റെ ആദ്യ ചിത്രമായ നിദ്രയിൽ ഒരു റൊമാന്റിക് സീനിൽ അഭിനയിക്കേണ്ടി വന്നിരുന്നു. നടൻ വിജയ് മേനോനുമായി കോവളം ബീച്ചിൽ ഇരിക്കുമ്പോഴുള്ള റൊമാന്റിക് രംഗങ്ങൾ ആയിരുന്നു അത്. ആദ്യം ഒന്നും അത്ര കുഴപ്പം ഇല്ലായിരുന്നു. ആ സീനിൽ രണ്ടുപേരും ഓവർ റൊമാന്റിക് ആകുന്ന സന്ദർഭം ഉണ്ടായിരുന്നു. അതിൽ ഞാൻ വിജയ് മേനോന്റെ ബനിയന്റെ ഇടയിലേക്ക് കയറണമായിരുന്നു. എന്നാൽ ആളുകൾ എല്ലാം നോക്കി നിൽക്കുമ്പോൾ ആ രംഗം ചെയ്യാൻ എനിക്ക് ഭയങ്കര മടി ആയിരുന്നു. ഞാൻ നോക്കിയപ്പോൾ എന്റെ ‘അമ്മ അവിടുന്ന് മാറി നിന്നിട്ട് എന്നെ നോക്കി കണ്ണുരുട്ടുന്നു. അതുംകൂടി കണ്ടപ്പോഴേക്കും എന്റെ ഉള്ള ധൈര്യം കൂടി പോയി. അന്നത്തോടെ ഓവർ റൊമാന്റിക് ആകാനൊന്നും എനിക്ക് കഴിയില്ല എന്ന് മനസ്സിലായി. പിന്നെ ഉള്ള സിനിമകളിൽ ഞാൻ അങ്ങനെ റൊമാന്റിക് ആയി അഭിനയിച്ചിട്ടേ ഇല്ല. ശാന്തി കൃഷ്ണ പറഞ്ഞു.shanthi-krishna

പഴയകാല മലയാള നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. ഇന്നും താരത്തിനോടുള്ള ആരാധകരുടെ സ്നേഹം അത് പോലെ തന്നെ നിലനിൽക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറെ തിളങ്ങിയ ഒരു നടി കൂടിയാണ് ശാന്തി, അഭിനയം മാത്രമല്ല നൃത്തത്തിലും ശാന്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹോമകുണ്ഡം എന്ന സിനിമയിൽ കൂടിയാണ് ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. വിവാഹശേഷം ശാന്തികൃഷണ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുക ആയിരുന്നു, പിന്നീട് ഒരു ഇടവേളക്ക് ശേഷമാണു താരം അഭിനയത്തിലേക്ക് തിരിച്ച് എത്തിയത്. നിവിൻ പൊളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണം ആണ് താരത്തിന്റെ രണ്ടാം വരവിൽ ലഭിച്ചത്. അതിനു ശേഷം വീണ്ടും താരം സിനിമയിൽ സജീവമായിരുന്നു.

Trending

To Top