മോഹൻലാൽ മലയാള സിനിമയോട് ചെയ്യുന്നത് ദ്രോഹം മാത്രമാണ്

പലപ്പോഴും സിനിമയിൽ പ്രമുഖരായ നിൽക്കുന്ന പലരെയും കുറിച്ച് പല വിവാദ പരാമർശങ്ങളും നടത്തുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ഇത്തരത്തിൽ ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും പ്രേഷകരുടെ ഇടയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് വഴി…

പലപ്പോഴും സിനിമയിൽ പ്രമുഖരായ നിൽക്കുന്ന പലരെയും കുറിച്ച് പല വിവാദ പരാമർശങ്ങളും നടത്തുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ഇത്തരത്തിൽ ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും പ്രേഷകരുടെ ഇടയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. ചിലതൊക്കെ വലിയ രീതിയിൽ തന്നെ വിവാദം ആകുകയും ചെയ്തിട്ടുണ്ട്. സിനിമ മേഖലയിൽ ഉള്ള ആരാണെങ്കിലും അത് എത്ര വലിയവൻ ആണെങ്കിലും ആരെ കുറിച്ചും എന്തും പറയാൻ തനിക്ക് യാതൊരു മടിയും ഇല്ല എന്ന് ഇതിനോടകം തെളിയിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

 

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, താൻ പണ്ട് വലിയ ഒരു മോഹൻലാൽ ഫാൻ ആയതുറന്നു. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി മോഹൻലാൽ ചിത്രങ്ങൾ ഒന്നും താൻ കാണാറില്ല. ഇരുപത്തിയഞ്ചോളം സിനിമകൾ ആണ് അടുത്തിടെ ഇറങ്ങിയതിൽ ഞാൻ കാണാത്തത്. എന്തൊരു സിനിമകൾ ആണ് ഇതൊക്കെ. പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞു കുറെ കൂതറ സിനിമകൾ. ശരിക്കും നമ്മൾ പൈസ കൊടുത്ത് സിനിമാ കാണാൻ പോയി ചീത്തയും വിളിച്ച് തിരിച്ച് വരണ്ട കാര്യം എന്താണ്. ശരിക്കും മോഹൻലാൽ മലയാള സിനിമയോട് ചെയ്യുന്നത് ദ്രോഹം ആണ്. മോഹൻലാൽ എത്ര വില കൂടിയ വിഗ്ഗ് വെച്ചാലും അത് വിഗ്ഗ് ആണെന് കാണുന്നവർക്ക് അറിയാം. എന്നിട്ടും ഇവർക്ക് അവിവാഹിതനായ നായകനായി തന്നെ അഭിനയിക്കണം എന്ന് പറഞ്ഞാൽ എന്ത് കഷ്ട്ടം ആണ്.

മമ്മൂട്ടി തലയിൽ പാച്ച് വെച്ചിട്ടുണ്ടെന്നും കണ്ണിൽ ലെന്സ് വെച്ചിട്ടുണ്ടെന്നും കാണുന്നവർക്ക് അറിയാം. കഴുത്തിലെ ചുളിവ് മാറാൻ വേണ്ടി ആറ് ലക്ഷം രൂപയോളം ചിലവ് വരുന്ന ഗ്രാഫിക്സ് ആണ് ഉപയോഗിക്കുന്നത് എന്ന് സിനിമയിൽ ഉള്ള കുറച്ച് പേർക്കെങ്കിലും അറിയാം. എഴുപത്ത് മൂന്ന് വയസ്സുള്ള മമ്മൂട്ടി ഇപ്പോഴും അവിവാഹിതനായ നായകനായി അഭിനയിക്കുന്നത് പതിനെട്ട് വയസ്സുള്ള നായികമാർക്ക് ഒപ്പമാണ്. ഇവരുടെ ഒക്കെ സമയം കഴിഞ്ഞു. പത്ത് നാൽപ്പത് വര്ഷം ആയില്ലേ. ഇനിയെങ്കിലും  ഈ പണി നിർത്തികൂടയോ. നായകനായി അഭിനയിക്കുന്നെങ്കിൽ അഭിനയിച്ചോ, അത് ഇങ്ങനെ അവിവാഹിതനായ കോളേജ് പയ്യനായി അഭിനയിക്കണമെന്ന് പറയുന്നത് എന്തൊരു വിരോദാഭാസം ആണെന്നും ആണ് ശാന്തിവിള ദിനേശ് പറയുന്നത്.