നൗഷാദിന്റെ ജീവിതത്തിന്റെ താളം തെറ്റി തുടങ്ങിയത് ആ ദിലീപ് ചിത്രം നിർമ്മിച്ചതോടെ

കഴിഞ്ഞ ദിവസം ആണ് നിർമ്മാതാവും പാചക വിദക്തനും ആയ നൗഷാദിന്റെ വിയോഗം ആരാധകർ അറിയുന്നത്. തീർത്താൽ തീരാത്ത ഒരു നഷ്ട്ടം തന്നെയാണ് മലയാള സിനിമയിൽ നൗഷാദ് ഉണ്ടാക്കിയത്. ഇപ്പോൾ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ കൂടി നൗഷാദിനെ കുറിച്ചും നിർമ്മാണത്തിലൂടെ നൗഷാദിന് നഷ്ട്ടം സംഭവിച്ചതിനെ കുറിച്ചും ആണ് പറയുന്നത്. ദിലീപ് ചിത്രം സ്പാനിഷ് മസാല നിർമ്മിച്ചത് നൗഷാദ് ആയിരുന്നു. പതിനാലു കോടി രൂപ ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല എന്നും ഇത് നൗഷാദ് എന്ന നിർമ്മാതാവിന്റെ തകർച്ചയുടെ തുടക്കം ആയിരുന്നു എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ദിലീപ് നായകനായി ലാൽ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് നൗഷാദ് നിർമ്മിച്ചത്. ദിലീപ് – ലാൽ ജോസ് കൂട്ടുകെട്ടിൽ ഉണ്ടാകുന്ന ചിത്രത്തിന് ലഭിക്കുന്ന വിജയവും പിന്തുണയും ഈ ചിത്രത്തിനും ഉണ്ടാകുമെന്ന് നൗഷാദ് കരുതി. ചിത്രത്തിന്റെ പൂരിഭാഗവും വിദേശത്ത് ആയിരുന്നു ചിത്രീകരണം. ചിത്രത്തിന് വേണ്ടി കുറെ വിദേശികളെയും സിനിമയിലേക്ക് കൊണ്ട് വന്നിരുന്നു. അങ്ങനെ പാചകവും ഒക്കെ ആയി വലിയ ആർഭാടത്തോടെ തന്നെ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടത്തിയത്. ഇതിനു വേണ്ടി നൗഷാദിന് 14 കോടി രൂപ ആണ് ചിലവായതും. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ച പോലൊരു വിജയം ചിത്രത്തിന് കിട്ടിയിരുന്നില്ല. ചിത്രം ശ്രദ്ധിക്കപ്പെട്ടു എങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയം ആയിരുന്നു ചിത്രം നേരിട്ടത്.

നൗഷാദ് എന്ന മനുഷ്യന്റെ തകർച്ചയുടെ തുടക്കം ആയിരുന്നു അത്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അതിനു ശേഷം നൗഷാദ് നേരിട്ടത്. ഒരിക്കൽ ഞാൻ നൗഷാദിനെ കണ്ടപ്പോൾ ഈ ചിത്രത്തെ കുറിച്ച് ചോദിച്ചിരുന്നു. ലാൽജോസിന്‌റെ മറ്റ് സിനിമകൾ പോലെ സ്പാനിഷ് മസാല വന്നില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ മറ്റ് സിനിമകളൊന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ 14 കോടി പോയെന്നായിരുന്നു നൗഷാദിന്റെ മറുപടി. സിനിമ മേഖലയിൽ ഒരുപാട് പേരെയാണ് നൗഷാദ് സാമ്പത്തികപരമായി സഹായിച്ചിട്ടുള്ളത്. അതിന്റെ പേരിൽ തന്നെ പലപ്പോഴും അദ്ദേഹത്തിന്റെ ലക്ഷങ്ങളും കൊടികളും നഷ്ടപ്പെട്ടിട്ടും ഉണ്ട്. എന്നാൽ അവയെ ഒക്കെ നൗഷാദ് എപ്പോഴും ചിരിച്ച മുഖത്തോടെയാണ് നേരിട്ടത് എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Previous articleഇനിയും ഞാൻ ആ പാട്ട് പാടിയാൽ അവർ എന്നെ വെച്ചേക്കില്ല
Next articleഎന്റെ വിജയത്തിന് പിന്നിൽ ഉള്ള മൂന്ന് സ്ത്രീകൾ, മനസ്സ് തുറന്ന് ചാക്കോച്ചൻ