ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യത!

കഴിഞ്ഞദിവസം കോൺഗ്രസ്സ് നേതാവും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ലതിക സുഭാഷ് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് പ്രതിക്ഷേധിച്ച് സ്ഥാനം രാജിവെക്കുകയും തല മണ്ഡലം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് തന്റെ…

sharadhakutty fb post

കഴിഞ്ഞദിവസം കോൺഗ്രസ്സ് നേതാവും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ലതിക സുഭാഷ് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് പ്രതിക്ഷേധിച്ച് സ്ഥാനം രാജിവെക്കുകയും തല മണ്ഡലം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് തന്റെ നിലപാട് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ശാരദ കുട്ടിയുടെ കുറിപ്പ് വായിക്കാം,

കഴിവും പ്രസരിപ്പും പ്രവർത്തനപരിചയവുമുള്ള ഒരു സ്ത്രീക്കു വേണ്ടി ഞാൻ പിന്മാറാൻ തയ്യാറാണെന്ന് പറയാൻ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിലെ ഏതെങ്കിലും പുരുഷ നേതാവ് എന്നെങ്കിലും തയ്യാറാകുമോ ? നിങ്ങളേക്കാൾ സമർഥയായ ഒരു സ്ത്രീ മുന്നിൽ വന്ന് നിന്നാൽ ഭയപ്പെട്ടു പോകാനുള്ള നേതൃത്വ ഗുണമൊക്കെയേ നിങ്ങൾക്കുള്ളു . കാരണം നിങ്ങളുടേതു കസേരയെ മാത്രം ലാക്കാക്കിയുള്ള വട്ടംചുറ്റലാണ്. അതിൽ തുല്യ പ്രാതിനിധ്യമെന്ന സങ്കൽപമോ ജനാധിപത്യ ബോധമോ ഇല്ല. അതുകൊണ്ടു തന്നെ പൂർണ്ണ അഭിമാനത്തോടെ തലയുയർത്തി നിങ്ങൾക്കാർക്കെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നു ഞാൻ കരുതുന്നില്ല. ലതിക സുഭാഷ് കോട്ടയം ബിസിഎം കോളേജിൽ എന്റെ കുറച്ചു ജൂനിയറായി പഠിച്ചിരുന്നു.

അന്നേ കാംപസിൽ തിരഞ്ഞെടുപ്പൊക്കെ വരുമ്പോൾ വളരെ ആക്ടീവാണ്. പിന്നീട് കോട്ടയത്ത് നിസ്വാർഥയായ കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ എവിടെയും ഏതു മുക്കിലും മൂലയിലും അവരുണ്ട്. നിറഞ്ഞ ചിരിയുമായി ഓടി നടക്കും. ആരുടെയടുത്തും സ്നേഹത്തോടെ അവരുണ്ടാകും. എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും അവർ നല്ലതു കണ്ടെത്തി പറയും. അവസരവാദിയല്ല. ഷാനിമോളെപ്പോലെ, സി.എസ് സുജാതയെ പോലെ ലതിക എനിക്കേറെ പ്രിയപ്പെട്ടവളാകുന്നത് പ്രവർത്തനങ്ങളിലെ നിസ്വാർഥ പരിശ്രമങ്ങൾ കൊണ്ടാണ്. സംസ്ഥാനമൊട്ടാകെ കോൺഗ്രസ്സിനു വേണ്ടി പണിയെടുക്കുന്ന ലതികയുടെ ഇന്നത്തെ വികാരം ഞങ്ങൾക്കു മനസ്സിലാകും. ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യത. എല്ലാ രാഷ്ട്രീയ പാർട്ടിയിലെ ആൺ നേതാക്കളും ഇതു കാണുക. ലജ്ജിക്കുക തല താഴ്ത്തുക. കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവർ നിങ്ങൾക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം. തുല്യ പ്രാതിനിധ്യം തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു. എന്നിട്ടാകാം ബാക്കി ഗീർവ്വാണങ്ങൾ,