വിവാദങ്ങളെ കുറിച്ച് പറയാതെ ഒഴിഞ്ഞുമാറി ഷറഫുദ്ദീന്‍..!! പുതിയ ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട്..!!

നടി ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ഷറഫുദീനും ഭാവനയും…

നടി ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ഷറഫുദീനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയാണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയെ കുറിച്ച് ഷറഫുദ്ദീന്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ച് പറയുമ്പോഴും നിലവിലെ വിവാദ വിഷയങ്ങളെ കുറിച്ച് പറയുന്നില്ല എന്നാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ‘കലയുടെ ഭാഗത്ത് മാത്രം നില്‍ക്കുക എന്നത് മാത്രമാണ് ആലോചിക്കുന്നത്. വിവാദ വിഷയങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല…

സിനിമയുടെ നിര്‍മ്മാതാവ് റനീഷ് അബ്ദുല്‍ ഖാദര്‍ ആണ് ഭാവനയോട് കഥപറയുന്നത് കെട്ടപ്പോള്‍ ഇഷ്ട്ടപ്പെട്ട ഭാവന അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്.

sharafudheen3

സ്ത്രീപക്ഷ സിനിമയാണെന്ന് പറയാന്‍ പറ്റില്ല. ഈ സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്, ഷറഫുദീന്‍ പറഞ്ഞു. ആദില്‍ മൈമുനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം ബോണ്‍ഹോമി എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ആണ് ഒരുക്കുന്നത്.