ഒരിടവേളക്ക് ശേഷം നടി ശാരി വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു !!

തൊണ്ണൂറുകളിലെ നിത്യ വസന്തമായിരുന്നു നടി ശാരി, താരത്തിന്റെ ഈ മുഖം മലയാളികൾ അങ്ങനെ ഒന്നും മറക്കാൻ ഇടയില്ല. മോഹൻലാൽ നായകനായെത്തിയ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രം മാത്രം മതി ശാരിയെ മലയാളികള്‍ക്ക് എന്നും ഓർക്കാൻ. ഇത്തരത്തിൽ നിരവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമക്കായി സമ്മാനിച്ചത്. പിന്നീട് താരം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഇടയ്ക്ക് പ്രിത്വിരാജ് നായകനായെത്തിയ ചോക്ലേറ്റ് എന്ന സിനിമയിൽ കോളേജ് പ്രിന്‍സിപ്പള്‍ വേഷത്തിൽ താരം എത്തിയിരുന്നു എന്നാൽ വീണ്ടും അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോളിതാ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുകയാണ് താരം.

‘വിഡ്ഢികളുടെ മാഷ്’ എന്ന ചിത്രത്തിലൂടെ ആണ് താരത്തിന്റെ തിരിച്ചു വരവ്. നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിന് ശേഷം അവർ പ്രശസ്തിയിലേക്ക് ഉയർന്നിരുന്നു. ആ സിനിമയിലെ അഭിനയത്തിന് താരത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തമിഴ് ഇൻഡസ്‌ട്രിയിൽ താരം അറിയപ്പെടുന്നത് സാധന എന്നാണ്. 1982ൽ ഹിറ്റ്‌ലർ ഉമാനാഥിൽ ശിവാജി ഗണേശന്റെ മകളുടെ വേഷത്തിൽ അഭിനയിക്കാൻ താരത്തിന് ആദ്യ ഓഫർ ലഭിച്ചു. എന്നിരുന്നാലും, മോഹൻ എന്ന നടനൊപ്പം അഭിനയിച്ച നെഞ്ചത്തൈ അല്ലിത എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ താരം തമിഴിലും ശ്രദ്ധ നേടി.

ആന്ധ്രാപ്രദേശിൽ വിശ്വനാഥന്റെയും സരസ്വതിയുടെയും മകളായി ആണ് ശാരി ജനിച്ചത്. പത്മ സുബ്രഹ്മണ്യത്തിൽ നിന്ന് ഭരതനാട്യവും വെമ്പാട്ടി ചിന്ന സത്യത്തിൽ നിന്ന് കുച്ചിപ്പുഡിയും അഭ്യസിച്ച പരിശീലനം സിദ്ധിച്ച ശാസ്ത്രീയ നർത്തകി കൂടിയാണ്. ചെന്നൈയിലെ സരസ്വതി വിദ്യാലയ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പ്രശസ്ത കന്നഡ നടി ബി.രമാദേവിയുടെ കൊച്ചുമകൾ കൂടിയാണ് താരം. 1991-ൽ ഒരു വ്യവസായിയായ കുമാറിനെ വിവാഹം കഴിച്ചു.താരത്തിന് ഒരു മകളുണ്ട്, കല്യാണി ശാരി ഇപ്പോൾ തമിഴ് ടിവി സീരിയലുകളിൽ അഭിനയിക്കുന്നു. കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം.

Previous articleഉണ്ണി മുകുന്ദന് നായികയായി സാമന്ത എത്തുന്നു
Next articleഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ PHD പൂര്‍ത്തിയാക്കേണ്ടവള്‍.10 വര്‍ഷമായി സ്വന്തം കുടുംബ ഹോട്ടലിലെ സപ്ലെയര്‍.