‘നെഗറ്റീവ് റിവ്യൂകള്‍ കാരണം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായി’

അടുത്തിടെയാണ് വിജയ് ചിത്രം വാരിശ് പ്രദര്‍ശനത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നെഗറ്റീവ് റിവ്യൂകള്‍ കാരണം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായെന്നാണ് ശര്‍മിള മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച…

അടുത്തിടെയാണ് വിജയ് ചിത്രം വാരിശ് പ്രദര്‍ശനത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നെഗറ്റീവ് റിവ്യൂകള്‍ കാരണം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായെന്നാണ് ശര്‍മിള മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

താരതമ്യേന മെച്ചപ്പെട്ട ചിത്രം ആണ് വാരിസ് എങ്കിലും വിജയ് ആയത് കൊണ്ട് മാത്രം നെഗറ്റീവ് റിവ്യൂ ഒരുപാട് വന്ന ഫിലിം ആണ്. ഇത്രയധികം പണം മുടക്കി പടം ചെയ്തിട്ടും പടത്തിലെ CG എല്ലാം മോശം ആയിരുന്നു.
സിനിമയിലെ കോണ്‌സെപ്റ്റ് ആയ, തകര്‍ന്ന കുടുബത്തെ ഒരുമിക്കാന്‍ ശ്രെമിക്കല്‍ പലഭാഷകളില്‍ ആയി തലമുറകളായി അവതരിപ്പിക്കുന്നുണ്ട്. പക്ഷെ വരിസ് അവതരിപ്പിച്ച രീതി വളരെ നല്ലതായിരുന്നു. Fight എല്ലാം superb ആയിരുന്നു. (ഒരു കംപ്ലീറ്റ് വിജയ് പടത്തില്‍ ലോജിക് fight ചിന്തിക്കുന്നത് തന്നെ വിവരം ഇല്ലായ്മ ആണ്.) വിജയുടെ ക്യൂട്ട് ലുക്ക് കുറച്ചു കുറഞ്ഞ പോലെ തോന്നി ഈ പടത്തില്‍. മൊത്തത്തില്‍ എനിക്ക് ഇഷ്ടപ്പെട്ടു. നെഗറ്റീവ് റിവ്യൂകള്‍ കാരണം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായി.
വിജയ്, അജിത്, രജിനി പടങ്ങള്‍ ഇറങ്ങുമ്പോള്‍ മനഃപൂര്‍വം ഉള്ള ഡീഗ്രേഡിങ് കണ്ടുവരുന്നുണ്ട് ഒരു തരം ബുദ്ധിജീവി കളിക്കല്‍ പോലെ. ഇതൊക്കെ ആര്‍ക്കാണ് ഇഷ്മാവുക ആര് കാണാന്‍ ആണ് എന്നിങ്ങനെ പറഞ്ഞുനടന്ന് മറ്റുള്ളവരുടെ സിനിമ ആസ്വാദനത്തിനെ കളിയാക്കല്‍ പോലെ. എല്ലാവരുടെയും perspective ഒരു പോലെ ആയിരിക്കില്ല അവരെ പരിഹസിക്കാന്‍ യാതൊരു അവകാശവും നിങ്ങള്‍ക്കില്ലെന്നു കൂടി മനസിലാക്കണം.

വിജയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിച്ച ചിത്രമാണ് വാരിസ്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന വാരിസുവില്‍ പ്രഭു, ശരത്കുമാര്‍, ശ്രീകാന്ത്, ഷാം, ജയസുധ, ഖുശ്ബു, സംഗീത കൃഷ്, സംയുക്ത കാര്‍ത്തിക്, പ്രകാശ് രാജ്, എസ് ജെ സൂര്യ, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.