തോക്കുധാരി സല്‍മാന്‍ഖാന്റെ വീടിന് മുന്നില്‍ എത്തി..!! പിന്നീട് സംഭവിച്ചത്!! ഞെട്ടലോടെ ആരാധകര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് നേരെ വധഭീഷണി ഉയര്‍ന്നത്. ഇപ്പോഴിതാ അദ്ദേഹത്തെ വധിക്കാന്‍ വേണ്ടി തോക്ക് ധാരി സല്‍മാന്‍ഖാന്റെ വീടിന് മുന്നില്‍ വരെ എത്തിയ വിവരമാണ് വാര്‍ത്തകളിലൂടെ പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതേ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടത്. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെയുള്ള വധഭീഷണി കത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരുടെ കൈയ്യില്‍ കിട്ടിയത്.

സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഈ ഭീഷണിക്കത്ത് നിലവില്‍ ജയിലിലുള്ള ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ നിര്‍ദേശ പ്രകാരം എത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ സല്‍മാന്‍ ഖാനെ വകവരുത്താനായി സംഘത്തില്‍ ഉള്ള ഒരാള്‍ നടന്റെ വീടിന് മുന്നില്‍ എത്തിയതായാണ് വിവരം. താരത്തിന്റെ എല്ലാ ദൈനംദിന കാര്യങ്ങളും മനസ്സിലാക്കിയാണ് വധശ്രമം പദ്ധതിയിട്ടെതെന്നാണ് വിവരം. ഹോക്കി സ്റ്റിക്കിനുള്ളില്‍ ഘടിപ്പിച്ച ചെറിയ തോക്കുമായാണ് വധശ്രമ സംഘത്തിലെ ഒരാള്‍ സല്‍മാന്‍ഖാന്റെ വീടിന് മുന്നില്‍ എത്തിയത് എന്നാണ് പറയുന്നത്.

എന്നാല്‍ പരിസരത്ത് പോലീസ് വാഹനങ്ങള്‍ കണ്ടതോടെ തോക്കുധാരി തിരിച്ച് പോവുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ദിവസം താരം പ്രഭാത സവാരിയ്ക്ക് പോകുന്ന വഴിയിലാണ് ഒരു കത്ത് കണ്ടത്. സുരക്ഷാ ജീവനക്കാരാണ് ഈ കത്ത് കണ്ടെത്തിയത്, ഇവര്‍ അദ്ദേഹത്തിനെ അനുഗമിക്കുകയായിരുന്നു. ഈ സമയത്താണ് ഉപേക്ഷിച്ച രീതിയിലുള്ള കത്ത് കണ്ടെത്തിയത്.

സല്‍മാന്‍ ഖാനും പിതാവിനും എതിരെയുള്ള ഭീഷണി സന്ദേശമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. അതേസമയം, സല്‍മാന്‍ ഖാനെതിരെ മുന്‍പും ലോറന്‍സ് ബിഷ്‌ണോയ് വധഭീഷണി മുഴക്കിയിട്ടുണ്ട്. ഇത് സല്‍മാന്‍ഖാന് എതിരെ വന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന് പിന്നാലെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Previous articleടോവിനോയ്ക്ക് നിലപാടില്ല! ആരെയാണ് ഭയക്കുന്നത്…? ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി കൊടുത്ത് താരം!
Next articleസിമ്പുവും പ്രഭുദേവയും നായകനോ, വില്ലനോ..? ആ പ്രണയ പരാജയങ്ങള്‍ ഒന്നും നയന്‍താരയുടെ കരിയറിനെ ബാധിച്ചില്ല..!!