‘അമ്മയ്ക്ക് കിട്ടിയത് നന്മയ്ക്കുള്ള അംഗീകാരം’ എന്ന് ശരത്ത്!

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്ക് ഒരുപാട് സ്‌നേഹത്തോടെ ആശംസകള്‍ അറിയിച്ച് എത്തിയ സംഗീത സംവിധായകന്‍ ശരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ശരത്ത്…

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്ക് ഒരുപാട് സ്‌നേഹത്തോടെ ആശംസകള്‍ അറിയിച്ച് എത്തിയ സംഗീത സംവിധായകന്‍ ശരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ശരത്ത് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ അദ്ദേഹം നഞ്ചിയമ്മയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു… ഒരുപാട് സന്തോഷമുണ്ട് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നതില്‍.. കാരണം നമ്മുടെ നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. നാഷണല്‍ അവാര്‍ഡ് കളിച്ച കാര്യമാണോ.. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ അവാര്‍ഡ് ആണ്. അത് നമ്മുടെ നഞ്ചിയമ്മയ്ക്ക് തന്നെ ലഭിച്ചതില്‍ കുറേ സന്തോഷം. ഈ അടുത്ത കാലത്ത് സ്റ്റാര്‍ സിംഗറില്‍ നഞ്ചിയമ്മ വന്നിരുന്നു. അമ്മ നമുക്ക് വേണ്ടി ആ വേദിയില്‍ വെച്ച് പാട്ട് പാടി. അമ്മയുടെ മനസ്സില്‍ വേറെ ഒന്നും ഇല്ല..

അമ്മ വെറും പാവമാണ്.. പഞ്ചപാവം.. ആത്മാര്‍ത്ഥ സ്‌നേഹമാണ്.. ഇതെല്ലാം അമ്മയെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായതാണ്. മനസ്സില്‍ കുറേ നന്മയുള്ള ഒരു അമ്മ.. വെറെ ഒന്നും പറയാനില്ല… അമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ പുരസ്‌കാരമാണിത്. സത്യമായിട്ടും.. അമ്മേ ഒരുപാട് സന്തോഷം.. എന്തായാലും പാടി കലക്കി.. അമ്മയ്ക്ക് ഇനിയും അംഗീകാരങ്ങള്‍ ലഭിക്കട്ടെ.. എപ്പോള്‍ പാടാന്‍ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാര്‍ഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ല..

അമ്മേ ഇത് പെരിയ അവാര്‍ഡ്.. അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. കെട്ടിപ്പിടിച്ച് ഒരു ഉമ്മ… എന്നാണ് ശരത്ത് വീഡിയോ പങ്കുവെച്ച് പറഞ്ഞിരിക്കുന്നത്. അതേസമയം, നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനം ഉയര്‍ത്തി ഗായകന്‍ ലിനു ലാല്‍ രംഗത്ത് എത്തിയിരുന്നു.

nanjamma

സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചിരുന്നു. ഗായകന്റെ ഈ വാക്കുകള്‍ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.