വിശ്വസിച്ച് വിളിക്കാന്‍ പറ്റുന്ന പാട്ടുകാരി…! ചിത്രയെ കുറിച്ച് ശരത്ത്..!

59-ാം പിറന്നാള്‍ ദിനത്തില്‍ എത്തി നില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ശരത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ പ്രിയപ്പെട്ട ചേച്ചിക്ക് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. എന്റെ ചക്കര ചേച്ചിക്ക് ജന്മദിനാശംസകള്‍ എന്ന് കുറിച്ചാണ് ശരത്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നമ്മള്‍ മലയാളികളുടെ അഭിമാനമാണ് ചിത്രചേച്ചി എന്നാണ് അദ്ദേഹം വീഡിയോ പങ്കുവെച്ച് പറയുന്നത്.

ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്നുള്ള ശരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… നമ്മള്‍ മലയാളികളുടെ അഭിമാനമാണ് ചിത്രചേച്ചി.. ഇന്ന് ചിത്രചേച്ചിയുടെ ജന്മദിനമാണ്.. ജന്മദിനാശംസകള്‍ ചിത്രചേച്ചി.. നൂറായിരം ജന്മദിനാശംസകള്‍ ചേച്ചീ.. ചേച്ചിയെ കുറിച്ച് എന്ത് പറയാനാണ്.. ഇ സഹോദരന് സ്‌നേഹം മാത്രം. ഒരു കംപോസര്‍ എന്ന രീതിയില്‍ പറയുകയാണെങ്കില്‍ എനിക്ക് ചേച്ചിയെ കുറിച്ചുള്ള അഭിപ്രായം എന്ന് പറഞ്ഞാല്‍.. വിശ്വസിച്ച് വിളിക്കാന്‍ പറ്റിയ ഒരു പാട്ടുകാരി..

എന്താണെങ്കിലും ചേച്ചി പാടി തരും. ഒരു കംപോസറുടെ സിംഗറാണ് ചേച്ചി.. എന്ത് കൊടുത്താലും ഈസിയായിട്ട് പാടിതരും. വളരെ മനോഹരമായിട്ട് പാടിതരും. അത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണെങ്കിലും പിറന്നാള്‍ ദിനം ആയതുകൊണ്ട് ഒന്നുകൂടി പറയുകയാണ്.. ചിത്ര ചേച്ചീ… ഒരുാപാട് സ്‌നേഹിക്കുന്നു… ചേച്ചി ഇനിയും ഇനിയും പാടണം.. കാരണം,

അങ്ങനെ പാടി പാടിയാണ് ചേച്ചി ഞങ്ങളുടെ ചങ്കിന് അകത്ത് ഇരിക്കുന്നത്. ഇനിയും ഉഗ്രന്‍ പാട്ടുകള്‍ പാടുക.. ഞങ്ങള്‍ ചേച്ചിയെ സ്‌നേഹിച്ചുകൊണ്ടേയിരിക്കും.. ഒരിക്കല്‍ കൂടി ഈ തമ്പിയുടെ പിറന്നാള്‍ദിനാശംകള്‍..

k s chitra

എന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. ശരത്ത് പങ്കുവെച്ച പോസ്റ്റിന് അടിയിലും നിരവധിപ്പേരാണ് പ്രിയപ്പെട്ട ഗായികയ്ക്ക് ജന്മദിനാശംകള്‍ നേര്‍ന്ന് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

Previous articleദേവദൂതര്‍ ആദ്യം കാണിച്ചത് മമ്മൂക്കയെ, അതെനിക്കൊരു ഫാന്‍ബോയ് മൊമന്റ് ആയിരുന്നു; കുഞ്ചാക്കോ ബോബന്‍ പറയുന്നു
Next articleആദ്യം നല്ല ചമ്മലായിരുന്നു, ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്… ‘ദേവദൂതര്‍ പാടി’ ഡാന്‍സ് ഉണ്ടായതിങ്ങനെ- ചാക്കോച്ചന്‍