നടന്‍ ശര്‍വാനന്ദ് വിവാഹജീവിതത്തിലേക്ക്!!! അനുഗ്രഹവുമായി സിനിമാ ലോകം

നിരവധി ആരാധകരുള്ള തെലുങ്ക് നടന്‍ ശര്‍വാനന്ദ് വിവാഹിതനാകുന്നു. ഐടി. പ്രൊഫഷണലായ രക്ഷിതയെയാണ് താരം ജീവിത സഖിയാക്കുന്നത്. താര നിബിഢമായ വേദിയില്‍ ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ താരങ്ങളും എത്തിയിരുന്നു. ടോളിവുഡില്‍ ഏറെ ആരാധകരുള്ള യുവതാരമാണ് ശര്‍വാനന്ദ്.

ചിരഞ്ജീവി, രാം ചരണ്‍, അഖില്‍, നാനി, റാണ ദഗ്ഗുബതി, സിദ്ധാര്‍ഥ്, അദിതി റാവു തുടങ്ങിയ വലിയ താരനിരതന്നെ നിശ്ചയത്തിന് എത്തിയിരുന്നു. വിവാഹ തിയതി പിന്നീട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍ മീഡിയയിലൂടെയും നിരവധി താരങ്ങള്‍ ഇരുവര്‍ക്കും അഭിനന്ദനം അറിയിക്കുന്നുണ്ട്. നവാഗതനായ കാര്‍ത്തിക് സംവിധാനം ചെയ്ത് ‘ഒകെ ഒക ജീവിതം’ എന്ന ചിത്രമാണ് ശര്‍വാനന്ദിന്റെ ഒടുവില്‍ തിയ്യേറ്ററിലെത്തിയയത്.
m
ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ മധുസൂദനന്‍ റെഡ്ഡിയുടെ മകളാണ് രക്ഷിത. മാത്രമല്ല പ്രമുഖ രാഷ്ട്രീയ നേതാവ് ബൊജ്ജാല ഗോപാല കൃഷ്ണയുടെ കൊച്ചുമകളുമാണ് രക്ഷിത.

Previous article‘അസ്ത്രാ’ അമിത് ചക്കാലക്കൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
Next article‘തിയേറ്ററില്‍ മാത്രമല്ല ഒടിടിയില്‍ പോലും ഈ സിനിമ കണ്ട് വെറുതേ സമയം പാഴാക്കേണ്ടതില്ല’