കരഞ്ഞു കലങ്ങിയ കണ്ണുമായാണ് കളക്ട്രേറ്റുകളിലെ ഓഫീസുകളിൽ കയറിയിറങ്ങിയത്, ഒടുവിൽ സങ്കടം കേട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു യുവതിയോട് സങ്കടം പറഞ്ഞു. എല്ലാം കേട്ട…

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു യുവതിയോട് സങ്കടം പറഞ്ഞു. എല്ലാം കേട്ട ശേഷം സനലിന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ ആ യുവതി വാങ്ങി നോക്കി. പിന്നെ ആരെയോ ഒന്ന് ഫോൺ വിളിച്ചു. ആ ഒറ്റ വിളികൊണ്ട് സനലിന്റെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി . വേണ്ടത് ചെയ്ത് കൊടുത്ത ശേഷം ഔദ്യോഗിക കാറിൽ മടങ്ങിയപ്പോഴാണ് അത് എറണാകുളം അസിസ്റ്റന്റ് കളക്ടർ എം സ് മാധവിക്കുട്ടി ആയിരുന്നു എന്ന് അറിയുന്നത്.
കളക്ട്രേറ്റ് വളപ്പിൽ കുടുംബശ്രീ നടത്തുന്ന കടയിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു മാധവിക്കുട്ടി. സനൽകുമാറിന്റെ പ്രശ്നങ്ങൾ മനസിലാക്കിയ ഇവർ ഒപ്പമുണ്ടായിരുന്ന പേർസണൽ അസിസ്റ്റന്റ് സെക്രട്ടരി പി വി സനൽകുമാറിനോട് എറണാകുളം ജനറൽ ഹോസ്പിറ്റലിലോട്ട് ഫോൺ ചെയ്യാൻ പറഞ്ഞു. ഹെൽത്ത് ഓഫീസറെ വിളിച്ച് ചൊവ്വാഴ്ച്ച ഇദ്ദേഹത്തിന് ആവിശ്യമായ മരുന്നുകൾ ഉടൻ നൽകണമെന്നും അസിസ്റ്റന്റ് കളക്‌ടർ നിർദ്ദേശം നൽകി. മരുന്നിന്റെ കാര്യം ശെരിയാക്കിയിട്ടുണ്ടെന്നും അവിടെ ചെന്നാൽ കിട്ടുമെന്നും പറഞ്ഞ് സനൽകുമാറിനെ ആശ്വസിപ്പിക്കുകയും വണ്ടിക്കൂലിക്കായി 200 രൂപ കൊടുക്കുകയും ചെയ്തിട്ടാണ് മാധവിക്കുട്ടി മടങ്ങിയത്.