അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട് - മലയാളം ന്യൂസ് പോർട്ടൽ
Film News

അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട്

shalini-ajith

മലയാള സിനിമയിലെ മികച്ച താരജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും, ഇരുവരും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്ക്കും വളരെ ഇഷ്ടമായിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ ഹൃദയം കവർന്നത്, സിനിമ വൻ വിജയം ആയിരുന്നു, പിന്നീട് ഇരുവരും താരജോഡികളായി കുറെ സിനിമകൾ ചെയ്തു, ഇവരുടെ സിനിമയിലെ പ്രണയം ജീവിതത്തിലേയ്ക്കും എത്തിച്ചേരും എന്ന് ആരാധകർ കരുതിയിരുന്നു, ശാലിനിയും കുഞ്ചാക്കോ ബോബനും ഒന്നിക്കാൻ ആഗ്രഹിച്ചവർ ഏറെ ആയിരുന്നു.

ഇരുവരെയും ചേർത്ത് അന്ന് നിറയെ വാർത്തകൾ വന്നിരുന്നു, എന്നാൽ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് അതിനപ്പുറം ഒന്നുമില്ല എന്ന് ശാലിനി പലതവണ പറഞ്ഞിരുന്നു, എന്നാൽ ശാലിനിയുടെ സുഹൃത്തുകൾക്ക് കുഞ്ചാക്കോയോട് കടുത്ത പ്രണയം ആയിരുന്നു, അതിൽ ഒരു സുഹൃത്ത് തന്റെ പ്രണയത്തെ പറ്റി പല തവണ ശാലീനയോട് വെളിപ്പെടുത്തിയിരുന്നു, എനിക്ക് വേണ്ടി നീ ഇത് ചാക്കോച്ചനോട് പറയണം എന്നും ആ സുഹൃത്ത് ശാലിനിയോട് പറഞ്ഞിരുന്നു. പക്ഷെ താന്‍ ചാക്കോച്ചനോട് അത് പറഞ്ഞില്ലെന്നും അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാലാണെന്നും നടി പറഞ്ഞു. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ചാണ് ഞാനത് പറയാതെ പോയത് എന്നും ശാലിനി വ്യക്തമാക്കുന്നു.

Ajith gives surprise to Shalini

ഇരുവരും ഒന്നിച്ച സിനിമകൾ ഹിറ്റായി മാറിയതോടെ എന്നാണ് നിങ്ങൾ കല്യാണം കഴിക്കുന്നത് എന്ന് പലരും ചോദിച്ചതായി ചാക്കോച്ചൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ശാലിനി വ്യക്തമാക്കുന്നു, മലയാളത്തിൽ തിളങ്ങിയ ശാലിനി പിന്നീട് തമിഴിൽ എത്തുകയും അവിടെ വെച്ച് അജിത്തുമായി പ്രണയത്തിൽ ആകുകയും ചെയ്തു, പിന്നീട് ഇരുവരും വിവാഹിതരായി, തമിഴകത്തെ മികച്ച താര ജോഡികൾ ആണ് അജിത്തും ശാലിനിയും. ഇരുവരും വിവാഹിതരായിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2004 ഏപ്രില്‍ 20 നായിരുന്നു ഇവര്‍ വിവാഹിതരായത്. ചാക്കോച്ചനും ശാലിനിയും പ്രണയിച്ച് വിവാഹം കഴിക്കുമെന്ന് കരുതിയ ആരാധകരെ നിരാശപെടുത്തിയാണ് ജീവിതത്തിലേക്ക് പ്രിയയെയും അജിത്തിനെയും ഇരുവരും തെരെഞ്ഞെടുത്തത്

Trending

To Top
Don`t copy text!