ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ഇന്ത്യ കണ്ട മികച്ച വിദേശകാര്യമന്ത്രി, ആരെയും ഞെട്ടിപ്പിക്കും സുഷമാജിയുടെ ജീവിതം

20 വർഷം മുൻപ് നടന്ന പാർലമെന്റ് തിരഞെടുപ്പിൽ മുൻ കോൺഗ്രസ് അധ്യക്ഷ സാക്ഷാൽ സോണിയ ഗാന്ധിയെ വെറുപ്പിച്ചിട്ടുണ്ട് സുഷമാസുരാജ് 1999 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരിയിൽ സോണിയാ ഗാന്ധിക്ക് എതിരെ മത്സരിക്കാൻ പാർട്ടി…

20 വർഷം മുൻപ് നടന്ന പാർലമെന്റ് തിരഞെടുപ്പിൽ മുൻ കോൺഗ്രസ് അധ്യക്ഷ സാക്ഷാൽ സോണിയ ഗാന്ധിയെ വെറുപ്പിച്ചിട്ടുണ്ട് സുഷമാസുരാജ് 1999 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരിയിൽ സോണിയാ ഗാന്ധിക്ക് എതിരെ മത്സരിക്കാൻ പാർട്ടി സുഷമാ സുരാജിനോട് ആവശ്യപ്പെടുകയായിരുന്നു. പാരമ്പര്യമായി കോൺഗ്രസിനെ മാത്രം തുണയ്ക്കുന്ന മണ്ഡലമായിരുന്നു ബെല്ലാരി. അന്ന് 358550 വോട്ടുകൾ നേടിയ സുഷമ കോൺഗ്രസിനെ വെറുപ്പിച്ചു. 56100 വോട്ടുകൾക്കാണ് സുഷമ അന്നു പരാജയപ്പെട്ടത്. ഹരിയാനയിലുള്ള പാൽവയിലാണ് സുഷമാസുരാജിന്റെ ജനനം. അച്ഛൻ ഹർദേശർ അറിയപ്പെടുന്ന ആർ എസ്സ് എസ്സ് പ്രവർത്തകനായിരുന്നു.  പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം സുപ്രീം കോടതിയിൽ വക്കീലായി ജോലി നോക്കി. 1970 ൽ എ ബി ബി പി യിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കോളേജ് കാലത്തെ മികച്ച പ്രാസങ്ങികയായിരുന്നു. 1975 ലെ അടിയന്തരാവസ്ഥയ്ക്ക് എതിരെ ശക്തമായ പ്രചാരണം നടത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു.

1977 മുതൽ 1982 വരെ 1987 മുതൽ 90 വരെയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി ജെ പി ലോഗ്യൽസഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ധ്രിസഭയിൽ  സുഷമാസുരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനൊടുവിൽ അവരുടെ നേതൃതപാഠവും ബി ജെ പി യുടെ സംസ്ഥാന പ്രെസിഡെന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. 1990 ൽ രാജ്യസഭാ അംഗമായി 1996 ൽ കോൺഗ്രസിലെ പ്രബലനായിരുന്ന കപിൽ സിബിലിനെ 116006 വോട്ടുകളുടെ വ്യത്യാസത്തിൽ കീഴ്പ്പെടുത്തിയ സുഷമ ആദ്യമായി ലോഖ്സഭാ അംഗമായി 13 ദിവസം മാത്രം ആയുസ് ഉണ്ടായിരുന്ന ആ മന്ത്രിസഭയിൽ സുഷമ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ധ്രിയായി പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ സുഷമ അതേ മണ്ഡലത്തിൽ കോൺഗ്രസിലെ അജയ് മാക്കാനേ 116713 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുഷമ പരാജയപ്പെടുത്തി വീണ്ടും ലോകസഭയിൽ എത്തി.

വാച്ചപേയ് മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഈ തവണ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അധിക ചുമതലകൂടി ഉണ്ടായിരുന്നു. 1998 ൽ നിന്ന് രാജിവെച്ച് സുഷമ ദൽഹി നിയമസഭയിലേക്ക് മത്സരിച്ച ഡൈഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സോണിയയോട് മത്സരിച്ച് തോറ്റതിന് പിന്നാലെ 2000 ത്തിൽ ഉത്തർപ്രേദേശിൽ നിന്ന് സുഷമ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വാച്ച്പെയ്  മന്ത്രിസഭയിലെ 2000 സെപ്റ്റംബർ മുതൽ ജനുവരി 2003 വരെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായും പിന്നീട് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ സ്വാതന്ത്യ ചുമതലയുള്ള മന്ത്രിയായും ചുമതലയേറ്റു. പിന്നീട് ഒര് പതിറ്റാണ്ടിന് ശേഷം ബി ജെ പി വീണ്ടും അധികാരത്തിൽ വന്നതോടെ ഒന്നാം മോഡി സർക്കാരിൽ വിദേശ്യകാര്യ മന്ത്രിപദത്തിൽ എത്തി മന്ത്രിസഭയിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു.