നയന്‍താരയോട് അസൂയ ഇല്ല…! അതിനൊരു കാരണവും ഉണ്ട് – ഷീല

മലയാള സിനിമയുടെ പ്രിയ നടിയാണ് ഷീലാമ്മ. വര്‍ഷങ്ങളുടെ അഭിനയ സമ്പത്തുള്ള താരം ഇപ്പോള്‍ തെന്നിന്ത്യയുടെ താരറാണി നയന്‍താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷീലാമ്മ നയന്‍താരയെ കുറിച്ച് പറഞ്ഞത്. ഒരു ചിരി ഇരു ചിരി ബംമ്പര്‍ ചിരി എന്ന പരിപാടിയിലായിരുന്നു അതിഥിയായി ഷീലാമ്മ എത്തിയത്.. പരിപാടിയ്ക്കിടെ ഷീലാമ്മയ്ക്ക് ഒരുപാട് അസൂയ തോന്നിയ നടി ആരായിരുന്നു എന്ന ഷോയുടെ അവതാരകന്റെ ചോദ്യത്തിന് ആണ് ഷീല മറുപടി നല്‍കിയത്.

എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല പക്ഷേ ഇഷ്ടപ്പെട്ടതും അഭിനന്ദിക്കാന്‍ തോന്നുന്നതുമായ നടി നയന്‍താരയാണ് എന്നാണ് ഷീല പറയുന്നത്. എന്റെ കൂടെയാണ് ആദ്യ സിനിമ അഭിനയിച്ചത്. അതുകൊണ്ട് തന്നെ എവിടെ വെച്ച് കണ്ടാലും ആ കുട്ടിക്ക് ആ സ്‌നേഹവും ബഹുമാനവും ഇപ്പോഴും ഉണ്ടെന്നും. മാത്രമല്ല ഇത്ര സൗന്ദര്യമുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

ഷീലാമ്മയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ നയന്‍താരയുടെ ആരാധകരും ഏറ്റെടുത്ത് ആഘോഷമാക്കുന്നത്. മനസ്സിനക്കരെ എന്ന സിനിമയിലാണ് നയന്‍താര ആദ്യമായി നായികയായി അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ കുടുംബ ചിത്രത്തില്‍ ജയറാം, ഷീല, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് എത്തിയിരുന്നു.

അവതാരികയായും മോഡലായും മിനിസ്‌ക്രീനില്‍ തിളങ്ങിയ നയന്‍സിന് മനസ്സിനക്കരെ എന്ന സിനിമയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള വാതില്‍ തുറന്ന് നല്‍കിയത്. പിന്നീട് ഇതര ഭാഷാ ചിത്രങ്ങളിലേക്ക് എത്തിയ താരം തെന്നിന്ത്യയുടെ താരറാണിയായി മാറുകയായിരുന്നു.

Previous article‘വിക്രം’ ട്രെയിലറില്‍ ഒളിപ്പിച്ച ആ കാര്യം കണ്ടെത്തി ആരാധകര്‍..! അപ്പോള്‍ ഉറപ്പായി..!
Next article‘ആദ്യമായ് ഒരു തേപ്പിന് ഇത്രയും ലൈക്ക്’: കൊലശ്ശേരി എടുത്ത് പൂര്‍ണിമ, ‘പണി ഓക്കെ’ എന്ന് ആരാധകര്‍