അങ്ങനെ എന്റെ ആഗ്രഹ൦ സഫലീകരിച്ചു, ഷീല നിയമ സഭ മന്ദിരം കാണാൻ എത്തി 

നടി ഷീല നിയമ സഭ മന്ദിരം കാണാൻ എത്തി, കൂടാതെ മുഖ്യ മന്ത്രി പിണറായി വിജയനെയും, സ്പീക്കർ ഷംസീറുമായി ഒരു കൂടി കാഴ്ച്ച നടത്തുകയും ചെയ്യ്തു. താൻ പലതവണ തിരുവനന്തപുരത്തു വന്നിട്ടുണ്ടെങ്കിലും താൻ ആദ്യമായാണ് തന്റെ ഈ ആഗ്രഹം സാധിച്ചു കിട്ടിയിരിക്കുന്നത് നടി പറയുന്നു. പലതവണ ഈ ആഗ്രഹം താൻ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചിരുന്നു, എന്നാൽ മലയാളത്തിന്റെ അഭിമാനമായ താരം ഈ നിയമസഭ മന്ദിരം കാണാൻ വരുന്നതിനെ സന്തോഷമേയുളൂ എന്നും സ്പീക്കറുടെ ഓഫിസും അറിയിച്ചു.

താരത്തെ സ്പീക്കറും,മറ്റു ഉദ്യഗസ്ഥരും ചേർന്നാണ് ഇവിടേക്ക് സ്വീകരിച്ചത്. പ്രതിപക്ഷ ബഹളത്തിനിടയിൽ നിയമ സഭ തല്ക്കാലം പിരിഞ്ഞതിന് ശേഷമാണ് ഷീല അവിടെ എത്തിയത്. കാര്യോപദേശ സമിതി യോഗത്തിനു ശേഷം ഷീല പിന്നീട് നമ്മളുടെ മുഖ്യ മന്ത്രിയെ സന്ദർശനം നടത്തുകയും ചെയ്യ്തു.

സഭയുടെ വി ഐ പി ഗാലറിയിൽ ആയിരുന്നു ഷീല എത്തിയിരുന്നത്, അതിനു മുൻപ് സഭ പിരിഞ്ഞിരുന്നു, എന്നാൽ പിരിഞ്ഞ സഭ പിന്നീട് 11 .30 ആയപ്പോൾ വീണ്ടും ചേർന്നപ്പോൾ സ്പീക്കറുടെ റൂളിംഗ് ആയിരുന്നു ആദ്യ പരുപാടി. സ്‌പീക്കർ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഷീല വി ഐ പി ഗാലറിയിൽ ഉണ്ടായിരുന്നു, കാലങ്ങൾ ആയുള്ള തന്റെ ആഗ്രഹം സാധിച്ച സന്തോഷത്തിൽ ആണ് നടി ഷീല

Previous articleഭാഗ്യരാജ് തന്നെ ചതിച്ചു, വാക്കിനു വിലയില്ലാതാക്കി കോവൈ സരള 
Next articleവിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരന്‍ ചിത്രം ‘വിടുതലൈ’ പാര്‍ട്ട് 1’ന്റെ റിലീസ് പ്രഖ്യാപിച്ചു