‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചതിന് എന്റെ കൈയടികള്‍- ശീലു അബ്രഹാം

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് കഴിഞ്ഞ നവംബര്‍ 11നാണ് റിലീസ് ചെയ്തത്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച്…

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് കഴിഞ്ഞ നവംബര്‍ 11നാണ് റിലീസ് ചെയ്തത്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലെത്തിയിരുന്നു. ചിത്രത്തെ വിമര്‍ശിച്ച് നടന്‍ ഇടവേള ബാബു രംഗത്തെത്തിയിരുന്നു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇടവേള ബാബു ചിത്രത്തെ വിമര്‍ശിച്ചത്.

ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് നടി ശീലു അബ്രഹാം. സിനിമയുടെ തുടക്കത്തില്‍ ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിച്ചത് വ്യത്യസ്തമായ ഒരു ആശയമായി തോന്നിയെന്നും അതിന് മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈയടികള്‍ നല്‍കുന്നുവെന്നും ശീലു അബ്രഹാം കുറിച്ചു.

‘മുകുന്ദന്‍ ഉണ്ണി അസ്സോസ്സിയേറ്റ്‌സ്’ കണ്ടു.
സിനിമയുടെ തുടക്കത്തില്‍ തന്നെ ‘ആരോടും നന്ദി പറയാനില്ല ‘ എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി..
ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ കൈയ്യടികള്‍!.

അതേസമയം ‘മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാല്‍ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോയെന്നും ഇടവേള ചോദിച്ചു.

Edavela Babu
Edavela Babu

ആര്‍ഷ ചാന്ദ്‌നി ബൈജുവായിരുന്നു ചിത്രത്തിലെ നായിക. തന്‍വി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.