ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ മേഖലകളിൽ ഏർപ്പെട്ടിരിക്കുകയാണ് എല്ലാവരും, താരങ്ങളും തിരക്കിലാണ് ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്, വീട്ടു ജോലി ചെയ്തും, കുട്ടികളുടെ കൂടെ കളിച്ചും, വീഡിയോകൾ ചെയ്തും എല്ലാരും ലോക്ക് ഡൗൺ സമയം ചിലവഴിക്കുന്നു. സ്ക്രീനിൽ നിന്നും ഒഴിവായി നിൽക്കുന്ന ഈ സമയം പരമാവധി വീട്ടുകാരോടോപ്പം ചിലവഴിക്കുകയാണ് എല്ലാവരും.
തന്റെ ലോക്ക് ഡൗൺ സമയം കൃഷിക്കായി ചിലവഴിക്കുകയാണ് സിനിമ താരം ഷീലു എബ്രഹാം, ചീനി അധവാ കപ്പ കൃഷിയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്, എങ്ങനെയാണു കപ്പ നടന്നതെന്നും അത് നന്നായി വളരുവാൻ എന്തൊക്കെ ചെയ്യണമെന്നും ഷീലു പറഞ്ഞു തരുന്നു, നിമിഷ നേരം കൊണ്ടാണ് ഷീലുവിന്റെ കപ്പ നടീൽ വീഡിയോ വൈറൽ ആയി മാറിയത്.
കടപ്പാട് : Sheelu Abraham Official
