പൈസ വേണ്ടെന്ന് പറഞ്ഞ ബാലയ്ക്ക് 2 ലക്ഷം നല്‍കി! പ്രതിഫലം കിട്ടിയിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഡബിള്‍ പെയ്‌മെന്റ് കൊടുക്കും: വിവാദത്തില്‍ പ്രതികരിച്ച് ഷെഫീക്കിന്റെ സന്തോഷം ടീം

ഷെഫീക്കിന്റെ സന്തോഷം സിനിമയ്‌ക്കെതിരായ നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് രംഗത്ത്. ബാല ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ചത് പ്രതിഫലം വേണ്ടെന്നു പറഞ്ഞിട്ടാണ്. എന്നിട്ടും രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന്…

ഷെഫീക്കിന്റെ സന്തോഷം സിനിമയ്‌ക്കെതിരായ നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് രംഗത്ത്. ബാല ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ചത് പ്രതിഫലം വേണ്ടെന്നു പറഞ്ഞിട്ടാണ്. എന്നിട്ടും രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് പ്രതിഫലമായി നല്‍കിയിരുന്നെന്നും വിനോദ് വ്യക്തമാക്കുന്നു.

സിനിമയില്‍ വര്‍ക്ക് ചെയ്ത ആരെങ്കിലും ഒരാള്‍ പ്രതിഫലം കിട്ടിയിട്ടില്ല എന്ന് വന്നു പറഞ്ഞാല്‍ അവര്‍ക്ക് ഡബിള്‍ പെയ്‌മെന്റ് കൊടുക്കാന്‍ തയ്യാറാണ് എന്നും വിനോദ് പറയുന്നു. ആരെങ്കിലും ഒരാള്‍ എനിക്ക് പേയ്മെന്റ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. ഇത്രയും ഉറപ്പിച്ചു പറയാന്‍ കാരണം അവര്‍ക്ക് പെയ്മെന്റ് കൊടുത്തതിന്റെ എല്ലാ രേഖകളും എന്റെ കയ്യില്‍ ഉണ്ട്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ ഞാന്‍ തയ്യാറാണ്. അത് പരിശോധിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഉണ്ണി മുകുന്ദന്‍ സ്വന്തം സഹോദരനെപ്പോലെ ആണെന്നും അദ്ദേഹത്തിന്റെ ചിത്രത്തിന് പൈസ മേടിക്കില്ലെന്നും പറഞ്ഞാണ് ബാല ചിത്രത്തിലേക്ക് വന്നത്. സിനിമയുടെ ചിത്രീകരണ ശേഷവും പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതുതന്നെയായിരുന്നു നിലപാട്. എന്നാല്‍ ഡബ്ബിങിന് ശേഷം രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. ഇപ്പോള്‍ എന്താണ് ബാല ഇത്തരത്തില്‍ പറയുന്നതെന്നും വിനോദ് പറയുന്നു.

ബാലയുടെ ആരോപണം വസ്തുതാവിരുദ്ധമാണ്. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം കൊടുത്തിട്ടുണ്ട്. സിനിമ വിജയിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണം.

ഉണ്ണി മുകുന്ദന്‍ തന്നെയാണ് ബാലയെ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്യുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ ആയതിനാല്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ ബാലയുമായി താന്‍ സംസാരിച്ചിരുന്നു. ബജറ്റിനെ കുറിച്ചെല്ലാം ഞാന്‍ തന്നെയാണ് അദ്ദേഹത്തിനോട് പറഞ്ഞത്. ഇത്രയാണ് പ്രതിഫലം എന്നൊക്കെ ബലയോട് ആദ്യമേ പറഞ്ഞിരുന്നു.

അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘ഇത് ഉണ്ണിയുടെ സിനിമയാണ്. ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയില്‍ എനിക്ക് പ്രതിഫലം ഒന്നും വേണ്ട.’ എന്നാണ് വിനോദ് പറഞ്ഞു.

20 ദിവസത്തോളമാണഅ ബാല വര്‍ക്ക് ചെയ്തത്. അദ്ദേഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്ത് കൊടുത്തു. ഡബ്ബിങ്ങിനു വന്നപ്പോഴും ഞാന്‍ അദ്ദേഹത്തോട് പെയ്‌മെന്റിന്റെ കാര്യം ചോദിച്ചിരുന്നു. അപ്പോഴും അദ്ദേഹം സുഹൃത്തിന്റെ സിനിമയാണ്, എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ട. സിനിമ നന്നായി വരട്ടെ എന്നാണ് പറഞ്ഞിരുന്നത്.

എന്നിട്ടും ലൈന്‍ പ്രൊഡ്യൂസര്‍ ആയതിനാല്‍ ഞാന്‍ ഡബ്ബിങ് കഴിഞ്ഞ ഉടനെ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് അയച്ചു കൊടുത്തു. അദ്ദേഹത്തിന് വേണമെങ്കില്‍ എന്നെ നേരിട്ട് വിളിച്ചു പറയാമായിരുന്നു. അല്ലെങ്കില്‍ പ്രൊഡ്യൂസറെ നേരിട്ട് വിളിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് ബാല ഇങ്ങനെ പറയുന്നത്.

പത്ത്പതിനഞ്ച് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. അദ്ദേഹം നല്ലൊരു ക്യാരക്ടര്‍ വേഷമാണ് ഈ സിനിമയില്‍ ചെയ്തത്. അത് നന്നായി വരികയും ചെയ്തു. അതിലൊക്കെ അദ്ദേഹത്തോട് എനിക്ക് ഒരുപാട് ബഹുമാനവും സന്തോഷവുമുണ്ട്. ഇപ്പോള്‍ എന്താണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് എന്ന് അറിയില്ല. എന്തായാലും അദ്ദേഹത്തിന് ‘ഓള്‍ ദ് ബെസ്റ്റ്’ പറയുകയാണ്.

എന്നാല്‍ തങ്ങളുടെ സിനിമയില്‍ നഷ്ടം വന്നാല്‍ ആരും ആ വിഹിതം എടുക്കാറില്ല. ടെക്‌നീഷ്യന്മാരില്‍ ഒരാള്‍ പോലും പണം തിരിച്ചു തരാറില്ല.